ഐസിസിയുടെ കണക്കില്‍ 500ന്റെ നാല് നോട്ടുകള്‍ കയ്യിലുള്ളവരാണ് പണക്കാരന്‍’; ട്രോളുമായി അമിതാഭ് ബച്ചൻ

കിവിസിനെതിരായ മത്സരം സൂപ്പര്‍ ഓവറും സമനിലയില്‍ കലാശിച്ചപ്പോള്‍ ബൗണ്ടറിയുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

Last Modified ബുധന്‍, 17 ജൂലൈ 2019 (09:27 IST)
ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവറില്‍ വിജയികളെ പ്രഖ്യാപിച്ചപ്പോള്‍ ഇംഗ്ലണ്ട് ആദ്യ ലോകകപ്പ് നേട്ടത്തിലെത്തി. എന്നാല്‍ ഇംഗ്ലീഷ് ടീമിനെ ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദങ്ങളും അവസാനിക്കുന്നില്ല. കിവിസിനെതിരായ മത്സരം സൂപ്പര്‍ ഓവറും സമനിലയില്‍ കലാശിച്ചപ്പോള്‍ ബൗണ്ടറിയുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഐസിസിയുടെ ഈ വിവാദ നിയമത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുകയാണ്.


ഇപ്പോള്‍ ബിഗ് ബിയാണ് ഐസിസിയുടെ നിയമത്തെ പരിഹസിച്ച് എത്തുന്നത്. 2000 രൂപയുടെ ഒറ്റനോട്ട് കയ്യിലുള്ള നിങ്ങളോ? നാല് അഞ്ഞൂറ് രൂപ കയ്യിലുള്ള ഞാനാണോ പണക്കാരന്‍ എന്നാണ് ബച്ചന്റെ ചോദ്യം. അമിതാഭ് ബച്ചന്‍ ട്വീറ്റിലൂടെ ചോദിക്കുന്നു നിങ്ങളുടെ കയ്യില്‍ 2000 രൂപയുണ്ട്. എന്റെ കയ്യിലും രണ്ടായിരം രൂപയുണ്ട്. രണ്ടായിരത്തിന്റെ ഒറ്റ നോട്ടാണ് നിങ്ങളുടെ കയ്യിൽ. എന്റെ കയ്യില്‍ അഞ്ഞൂറിന്റെ നാല് നോട്ടും. ആരാണ് പണക്കാരന്‍? ഐസിസിയുടെ കണക്കില്‍ 500ന്റെ നാല് നോട്ടുകള്‍ കയ്യിലുള്ളവരാണ് പണക്കാരന്‍…

നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയതോടെ ഇന്നിങ്സില്‍ കൂടുതല്‍ ബൗണ്ടറി നേടിയത് കണക്കാക്കി ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 26 ബൗണ്ടറിയാണ് ഇംഗ്ലണ്ട് അടിച്ചത്. കീവീസ് പതിനാറും. ബൗണ്ടറി കണക്കാക്കി വിജയിയെ നിര്‍ണയിക്കുന്ന ഐസിസിയുടെ ഈ സൂപ്പര്‍ ഓവര്‍ നിയമം എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :