‘ഒരു നായകനും ഇതുപോലെ ചെയ്യുന്നത് എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല’; ആ വെളിപ്പെടുത്തല്‍ വൈറലാകുന്നു !

ധോണിയെ കുറിച്ച് അമ്പയര്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു

സജിത്ത്| Last Updated: ബുധന്‍, 26 ജൂലൈ 2017 (10:26 IST)
പലര്‍ക്കും പലതരത്തിലുള്ള അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നായകനെന്ന നിലയില്‍ മഹേന്ദ്ര സിംങ്ങ് ധോണിയെ അംഗീകരിക്കാതിരിക്കാന്‍ ഒരു ക്രിക്കറ്റ് പ്രേമിയ്ക്കും സാധിക്കില്ല. ആളുകളെ മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്യാനുള്ള പ്രത്യേക കഴിവാണ് ധോണിയെന്ന നായകന്‍ മറ്റുളളവരില്‍ നിന്നും ശ്രദ്ധേയനാകുന്നത്.

ഒരിക്കല്‍ തനിയ്ക്ക് ഉണ്ടായ ഒരു അനുഭവം അമ്പയര്‍ സുദീര്‍ അസ്‌നാനി വെളിപ്പെടുത്തി. തന്റെ തീരുമാനത്തില്‍ അസന്തുഷ്ടത പ്രകടിപ്പിച്ച താരം പിന്നീട് അത് തെറ്റാണെന്ന് അറിഞ്ഞപ്പോള്‍ ഓടിവന്ന് തിരുത്തുകയായിരുന്നെന്ന് സുദീര്‍ പറയുന്നു. തന്റെ ജീവിതത്തില്‍ ഇങ്ങനെ ചെയ്യുന്ന ഒരു ക്യാപ്റ്റനെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2013ല്‍ മൊഹിലിയില്‍ ഇംഗ്ലണ്ടിനെതിരായ ഒരു ഏകദിന മത്സരത്തിനിടെയാണ് സംഭവം നടന്നത്. സുദീറായിരുന്നു മത്സരത്തിലെ അമ്പയര്‍. ഇശാന്ത് ശര്‍മ്മയുടെ പന്ത് പീറ്റേഴ്‌സിന്റെ പാഡില്‍ തട്ടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഉറച്ച അപ്പീല്‍ മുഴക്കി. വിക്കറ്റ് ഉറപ്പിച്ച തരത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തത്‍.

എന്നാല്‍ വിക്കറ്റ് അനുവദിക്കാന്‍ സുദീര്‍ തയ്യാറായില്ല. ഇന്ത്യന്‍ താരങ്ങള്‍ക്ക് അത് ഔട്ടല്ല എന്ന് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. ഈ സമയം ധോണിയും തന്റെ അനിഷ്ടം പ്രകടമാക്കി. പെട്ടെന്ന് പിന്നിലേക്ക് നടന്നായിരുന്നു ധോണി ദേഷ്യപ്രകടനം നടത്തിയത്.

ഇത് അമ്പയറായ സുദീറിന് തന്റെ തീരുമാനത്തെ കുറിച് കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കി. തുടര്‍ന്ന് കളിയിലുളള ശ്രദ്ധവരെ നഷ്ടപ്പെട്ടുവെന്നു സുധീ‍ര്‍ പറയുന്നു. ഉടന്‍ തന്നെ ഡ്രിംഗ് ബ്രേയ്ക്കായി. ആ സമയം നാലാം അമ്പയര്‍ അനില്‍ ചൗദരി തന്റെ അടുത്തെത്തി ആ തീരുമാനം കൃത്യമായിരുന്നു എന്ന് അറിയിച്ചതായും അദ്ദേഹം പറയുന്നു.

പന്ത് സ്റ്റംമ്പിന് മുകളിലൂടെയായിരുന്നു പോയത്. ഇക്കാര്യം അറിഞ്ഞ ധോണി ഉടന്‍‌തന്നെ അമ്പയര്‍ക്ക് അരികിലെത്തുകയും 'വണ്‍ പ്ലസ്, സുദീര്‍' എന്ന് പറഞ്ഞ് താന്‍ എടുത്ത തീരുമാനത്തെ പ്രശംസിക്കുകയുമായിരുന്നുയെന്നും സുധീര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :