റായ്പൂർ|
സജിത്ത്|
Last Modified ശനി, 21 മെയ് 2016 (09:32 IST)
ജീവന്മരണപ്പോരാട്ടത്തില് സമ്മര്‍ദ്ദത്തിനടിപ്പെടാതെ ബാറ്റുവീശിയ മലയാളി താരം കരുൺ നായരുടെ തകർപ്പൻ ഇന്നിങ്സിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഐ പി എൽ മൽസരത്തിൽ ഡൽഹി ഡെയർഡെവിൾസിനു ആറു വിക്കറ്റ് ജയം.
ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി അവസാന പന്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി ലക്ഷ്യം കണ്ടു. 59 പന്തില്‍ 83 റണ്‍സാണ് കരുണ്‍ നായര്‍ അടിച്ചെടുത്തത്. 56 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ നല്‍കിയത്.
ജയത്തോടെ 13 കളികളില്‍ നിന്ന് 14 പോയിന്റ് സമ്പാദിച്ച ഡല്‍ഹി പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിര്‍ത്തുകയും ചെയ്തു. ഇത്രതന്നെ കളികളില്‍ നിന്ന് 14 പോയിന്റുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായാണ് ഡല്‍ഹിയുടെ അവസാന മത്സരം. ജയിക്കുന്നവര്‍ ക്വാളിഫൈ ചെയ്യുമെന്നതിനാല്‍ മത്സരം നിര്‍ണായകമാകും.