aparna|
Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (15:25 IST)
വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ അവസാനനിമിഷം വരെ ജയിക്കുമെന്ന വിശ്വാസത്തോടെയായിരുന്നു പെണ്‍പട പോരാടിയത്. എന്നാല്‍, വെറും 9റണ്‍സിന് പൊരുതിത്തോറ്റ പെണ്‍പുലികളെ സമ്മാനപ്പെരുമഴയുമായിട്ടാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചത്. പണവും ഭൂമിയും കാറും ഇവര്‍ക്ക് സമ്മാനമായി സര്‍ക്കാര്‍ നല്കി.
ടീമിലെ മികച്ച കളിക്കാരില്‍ ഒരാളാണ് രാജേശ്വരി ഗെയ്ക് വാദിക്. താരത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക ജലവിഭവ മന്ത്രി എം ബി പാട്ടില്‍ രാജേശ്വരിക്ക് ഒരു സമ്മാനം വാദ്ഗാനം ചെയ്തു. വിലകൂടിയ ഒരു കാറായിരുന്നു രാജേശ്വരിക്കായി മന്ത്രി ഓഫര്‍ ചെയ്തത്.
എന്നാല്‍, മന്ത്രിയുടെ ഓഫര്‍ സ്നേഹപൂര്‍വം നിരസിച്ച രാജേശ്വരി മറ്റൊരു കാര്യം കൂടി പറഞ്ഞു. തനിക്ക് വീടല്ല, കാറാണ് വേണ്ടത്. അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന് കയറിക്കിടക്കാന്‍ ഒരു വീടു വേണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. ഈ ആവശ്യം മന്ത്രി അംഗീകരിക്കുകയും ഉടന്‍ പുതിയ വീട് നിര്‍മിക്കാനുള്ള പരിഹാരങ്ങളും നടപടികളും ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.