ഡിവില്ലിയേഴ്സ് വിരമിക്കുമെന്ന സൂചന ശക്തം, കേള്‍ക്കുന്നതില്‍ ചില സത്യങ്ങളുണ്ടെന്ന് താരം

എ ബി ഡിവില്ലിയേഴ്സ്, ടെസ്റ്റ്, ക്രിക്കറ്റ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, AB de Villiers, Test cricket, South Africa, England
ലണ്ടന്‍| Last Updated: വ്യാഴം, 14 ജനുവരി 2016 (11:12 IST)
ജോലിഭാരം അമിതമായതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം എ ബി ഡിവില്ലിയേഴ്സ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അന്ന് താരം തയ്യാറായിരുന്നില്ലെങ്കിലും ഇപ്പോള്‍ അദ്ദേഹം തന്നെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു.

“ഒരുപാട് കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതില്‍ കൂടുതലും റൂമറുകളാണ്. എന്നാല്‍ ചില സത്യങ്ങളുമുണ്ട്” - ഡിവില്ലിയേഴ്സ് പറയുന്നു.

“ക്രിക്കറ്റ് ആസ്വദിച്ച് കളിക്കണമെന്നാണ് എനിക്ക് ആഗ്രഹം. അതിനുവേണ്ടി ചില മാറ്റങ്ങള്‍ വരണമെന്ന് വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ വര്‍ഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നത് എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നില്ല. അത് എന്നില്‍ തന്നെ ആശങ്കയുണര്‍ത്തുന്നു. ഇക്കാര്യം ജനങ്ങളോട് തുറന്നുപറയണമെന്ന് കരുതിയിരിക്കുമ്പോള്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ ചോര്‍ന്ന് പുറം‌ലോകമറിയുന്നു” - ഡിവില്ലിയേഴ്സ് പ്രതികരിച്ചു.

ഇംഗ്ലണ്ടിനെതിരായ അടുത്ത രണ്ടുടെസ്റ്റ് മാച്ചുകളിലാണ് ഇപ്പോള്‍ ശ്രദ്ധയെന്ന് ഡിവില്ലിയേഴ്സ് പറയുമ്പോഴും തനിക്ക് അധികകാലം ടെസ്റ്റില്‍ തുടരാനാകില്ലെന്ന വ്യക്തമായ സന്ദേശമാണ് താരം നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :