അടുത്ത മൂന്ന് വര്‍ഷത്തെ ഐപിഎൽ മത്സരങ്ങളുടെ തിയതിയായി

 ഐപിഎൽ ക്രിക്കറ്റ് , ശ്രീലങ്ക - ഇന്ത്യ , ബിസിസിഐ
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (12:09 IST)
കുട്ടി ക്രിക്കറ്റിന്റെ ആവേശപ്പോരായ ഐപിഎൽ സീസൺ 8 മത്സരങ്ങൾക്ക് തിയതി നിശ്ചയിച്ചു. 2015 ഏപ്രിൽ 8 മുതൽ തുടങ്ങി മേയ് 24ന് ഫൈനൽ നടക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

2016, 2017 വർഷങ്ങളിലെ ഐപിഎൽ മത്സര തീയതികളും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 2016 ലെ മത്സരങ്ങൾ ഏപ്രിൽ
8 മുതൽ മേയ് 29 വരെയും 2017 ലെ മത്സരങ്ങൾ ഏപ്രിൽ 5 മുതൽ മേയ് 21 വരെയും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം അടുത്തമാസം ഓസ്ട്രേലിയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെയും ശ്രീലങ്കയ്ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിനെയും തെരഞ്ഞെടുക്കുന്നത് ബിസിസിഐ നീട്ടിവെച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :