ഇന്ത്യ അനുകൂല പ്രസ്താവനകളിലൂടെ ശാഹിദ് അഫ്രീദി സ്വയം പരിഹാസ്യനാവുകയാണെന്ന് ജാവേദ് മിയാന്‍ദാദ്

ഇന്ത്യ അനുകൂല പ്രസ്താവനകളിലൂടെ ശാഹിദ് അഫ്രീദി സ്വയം പരിഹാസ്യനാവുകയാണെന്ന് ജാവേദ് മിയാന്‍ദാദ്

റാഞ്ചി, പാകിസ്ഥാന്‍, ശാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് Ranchi, Pakisthan, Shahid Afridi, Javedh Miyandadh
റാഞ്ചി| rahul balan| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (16:43 IST)
പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പാകിസ്ഥാന്‍ കളിക്കാരനും കോച്ചുമായിരുന്ന ജാവേദ് മിയാന്‍ദാദ് രംഗത്ത്. ഇന്ത്യയിലെ ആരാധകരെ അനുകൂലിച്ച്
കഴിഞ്ഞ ദിവസം അഫ്രീദി നടത്തിയ പ്രസ്താവനയാണ് മിയാന്‍ദാദിനെ പ്രകോപിച്ചത്. ആജ് ടീവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മിയാന്‍ദാദിന്റെ അഭിപ്രായ പ്രകടനം.

‘അഫ്രീദിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ വളരെ ഏറെ വേദന തോന്നി. ഇത്തരം പ്രസ്താവനകള്‍ നടത്തിയവര്‍ ലജ്ജിക്കണം. ഇതിലൂടെ അവര്‍ സ്വയം പരിഹാസ്യരാവുകയാണ്’- മിയാന്‍ദാദ് പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത് പ്രത്യേക സ്‌നേഹമാണെന്നും ഇന്ത്യയിലെന്നപോലെ താന്‍ മറ്റൊരിടത്തും ക്രിക്കറ്റ് ഇത്ര നന്നായി ആസ്വദിച്ചിട്ടില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു. ഇന്ത്യ ഒരുക്കിയിരിക്കുന്ന സുരക്ഷയെ അനുകൂലിച്ച് ഷോയിബ് മാലിക്കും രംഗത്തെത്തിരുന്നു. ഭാര്യ ഇവിടെനിന്നുള്ളയാളാണ്. താന്‍ നിരവധി തവണ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍പോലും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലേന്നും മാലിക്ക് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :