അരങ്ങേറ്റത്തില്‍ തായ്ജുള്‍ ഇസ്ലാമിന് ഹാട്രിക്

ഹാട്രിക് നേട്ടം , തായ്ജുള്‍ ഇസ്ലാം , ബംഗ്ലാദേശ് , സിംബാബ്‌വ
മിര്‍പുര്‍| jibin| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (12:40 IST)
അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക് നേട്ടം കുറിച്ച് ബംഗ്ലാദേശ് സ്പിന്നറായ തായ്ജുള്‍ ഇസ്ലാം ഏകദിന ക്രിക്കറ്റില്‍ അപൂര്‍വമായ റെക്കോഡ് സൃഷ്ടിച്ചു. ബംഗ്ലാദേശ് സിംബാബ്‌വ മത്സരത്തിനിടെയാണ് റെക്കോഡ് പ്രകടനം ഉണ്ടായത്.

സിംബാബ്‌വയുടെ വാലറ്റക്കാരായ പനയാങ്കര, നയുംബു, ചത്താര എന്നിവരെ പുറത്താക്കിയാണ് ഇരുപത്തി രണ്ടുകാരനായ തായ്ജുള്‍ ഇസ് ലാം ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ചത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബംഗ്ലാദേശുകാരനാണ്.

ഏകദിന ക്രിക്കറ്റിലെ 45മത് ഹാട്രിക്കിന് ഉടമയായ താജുള്‍ 11 റണ്‍സിനാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ സപ്തംബറില്‍ വിന്‍ഡീസിനെതിരെ നടന്ന ടെസ്‌റ്റില്‍ അരങ്ങേറ്റം കുറിച്ച തായ്ജുള്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 25 വിക്കറ്റ് സ്വന്തമാക്കി. അതില്‍ സിംബാബ്‌വക്കെതിരായ മിര്‍പ്പുര്‍ ടെസ്റ്റില്‍ നേടിയ എട്ട് വിക്കറ്റ് പ്രകടനമാണ്(39-8) മികച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :