Cricket worldcup: ഇത്തവണ കറുത്ത കുതിരകളാവുക ദക്ഷിണാഫ്രിക്ക, സഹീര്‍ ഖാന്റെ പ്രവചനം

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2023 (20:13 IST)
ഇന്ത്യയില്‍ ഇത്തവണ നടക്കുന്ന ലോകകപ്പില്‍ എല്ലാവരും തന്നെ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ആതിഥേയരായ ഇന്ത്യയെ ആണ്. ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കാണ് എല്ലാവരും സാധ്യത നല്‍കുന്നത്. എന്നാല്‍ ലോകകപ്പില്‍ ഇത്തവണ കറുത്ത കുതിരകളായി മാറുന്നത് ദക്ഷിണാഫ്രിക്കന്‍ ടീമാകുമെന്നാണ് മുന്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാന്‍ പറയുന്നത്.

എല്ലാവരും ഇന്ത്യ, ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,പാകിസ്ഥാന്‍,ന്യൂസിലന്‍ഡ് ടീമുകളെ പറ്റി സംസാരിക്കുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയാകും ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകകപ്പില്‍ അത്ര നല്ല ചരിത്രമല്ല ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. എന്നാല്‍ അടുത്തിടെ ഓസ്‌ട്രേലിയയില്‍ വെച്ച് ദക്ഷിണാഫ്രിക്ക കളിച്ച രീതി വെച്ച് നോക്കുമ്പോള്‍ ഇത്തവണ ലോകകപ്പിലെ കറുത്ത കുതിരകള്‍ അവര്‍ തന്നെയാകും. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്ന ചില താരങ്ങള്‍ അവര്‍ക്കുണ്ട്. ദക്ഷിണാഫ്രിക്ക, ഇന്ത്യ,ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ ടീമുകളാകും ഇത്തവണ സെമിയില്‍ കളിക്കുക. സഹീർ ഖാൻ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :