ന്യൂഡൽഹി|
AISWARYA|
Last Modified ചൊവ്വ, 25 ഏപ്രില്‍ 2017 (11:25 IST)
മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം
സഹീർ ഖാൻ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഗാട്ഗെയാണ് വധു. വിവാഹക്കാര്യം ട്വിറ്ററിലൂടെയാണ് സഹീർ പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും സഖീര്‍ കളിച്ചിട്ടുണ്ട്. കുടാതെ ഡൽഹി ഡെയർ ഡെവിൾസ് ടീം നായകനാണ് ഈ ക്രിക്കറ്റ് താരം. 2011ൽ ഇന്ത്യ ലോക കപ്പ് നേടിയപ്പോള്‍ സഖീര്‍ ടീമിലുണ്ടായിരുന്നു.