രേണുക വേണു|
Last Updated:
ചൊവ്വ, 5 മാര്‍ച്ച് 2024 (20:00 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ വര്‍മയ്‌ക്കെതിരെ പാപ്പരാസികള്‍. സുഹൃത്തും കോറിയോഗ്രഫറുമായ പ്രതീക് ഉടേക്കര്‍ക്കൊപ്പമുള്ള ചിത്രം വൈറലായതിനു പിന്നാലെയാണ് ധനശ്രീക്കെതിരെ പാപ്പരാസികള്‍ രംഗത്തെത്തിയത്. പ്രതീക് തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
'ചഹലുമായി പിരിഞ്ഞോ' എന്നുള്ള ചോദ്യങ്ങള്‍ അടക്കം പാപ്പരാസികള്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ആണ്‍സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും ഇതു കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ചില സദാചാരവാദികളുടെ ഉപദേശം.
' അവസാനം മനസിലാക്കി ഞങ്ങള്‍ അയല്‍ക്കാരാണെന്ന്...' എന്ന ക്യാപ്ഷനോടെയാണ് പ്രതീക് ധനശ്രീക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'എപ്പോഴും അവിടെയുള്ളതിനെ നന്ദി, ഈ ചിത്രം ഒരു വൈബ് ആണ്' പോസ്റ്റിനു മറുപടിയായി ധനശ്രീ കുറിച്ചു.
അടുത്തിടെ ഒരു റിയാലിറ്റി ഷോയുടെ ഫൈനല്‍ റൗണ്ട് വരെ ധനശ്രീ എത്തിയിരുന്നു. ധനശ്രീക്ക് വോട്ട് ചെയ്യണമെന്ന് ചഹല്‍ ആരാധകരോട് ആവശ്യപ്പെട്ടു. 2020ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. ഡോക്ടറായ ധനശ്രീ ഡാന്‍സറും ഇന്‍ഫ്‌ളുവന്‍സറും കൂടിയാണ്. ധനശ്രീയുടെ അക്കാദമിയില്‍ നൃത്തം പഠിക്കാന്‍ എത്തിയപ്പോഴാണ് ചഹലും ധനശ്രീയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരുവരും വേര്‍പിരിയുകയാണെന്ന് ഈയുടത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. അതിനെതിരെ ധനശ്രീ തന്നെ രംഗത്തെത്തി.