മുംബൈ|
മെര്‍ലിന്‍ സാമുവല്‍|
Last Updated:
ശനി, 28 സെപ്‌റ്റംബര്‍ 2019 (16:21 IST)
ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി ഏറ്റുവാങ്ങി വിരാട് കോഹ്‌ലിയും സംഘവും ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ നിരാശയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍, ഏതൊരു ക്രിക്കറ്റ് പ്രേമിയേയും കരയിപ്പിച്ചത് മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ വിക്കറ്റ് വീണ നിമിഷമായിരുന്നു.
ആ ഓര്‍മ്മകന്‍ ഇന്നും തന്നെ വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍.
“ഒമ്പത് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് ഞങ്ങള്‍ സെമിയില്‍ തോറ്റതും പുറത്തായതും. അപ്രതീക്ഷിതമായി മഹി ഭായ് പുറത്തായപ്പോള്‍ ഞാന്‍ കണ്ണീരണിഞ്ഞു. പിന്നാലെ എനിക്ക് ക്രീസില്‍ എത്തേണ്ടി വന്നു. സമ്മര്‍ദ്ദത്തില്‍ ഗ്രൌണ്ടിലേക്ക് ഇറങ്ങുമ്പോള്‍ ബാറ്റിംഗിലായിരുന്നില്ല, മറിച്ച് പൊഴിയുന്ന കണ്ണീര്‍ കടിച്ചമര്‍ത്താനായിരുന്നു എന്‍റെ ശ്രമം. മത്സരം അവസാനിച്ചതിന് പിന്നാലെ അതിവേഗം ഹോട്ടലില്‍ മടങ്ങി എത്താനാണ് അന്ന് ആഗ്രഹിച്ചത്” - എന്നും ചാഹല്‍ പറഞ്ഞു.
ഇനി അഞ്ചോ, ആറോ വര്‍ഷം കൂടി കളിക്കണം. ഒരു ലോകകപ്പെങ്കിലും നേടണമെന്നാണ് ആഗ്രഹം. ടീമില്‍ ഇന്ന് വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശുഭസൂചനകള്‍ നല്‍കുന്നതാണ്. വരുന്ന ട്വന്റി-20 ലോകകപ്പ് ടീം സ്വന്തമാക്കിയാല്‍ നിലവിലെ ആരോപണങ്ങളെല്ലാം അവസാനിക്കുമെന്നും ചാഹല്‍ പറഞ്ഞു.