ഹിന്ദു പേരല്ലെന്ന് പറഞ്ഞ് കീച്ചിന് പണം നിഷേധിച്ചു; പൊട്ടിത്തെറിച്ച് യുവരാജ്

കാമുകിക്ക് പണം കൊടുത്തില്ല; പൊട്ടിത്തെറിച്ച് യുവരാജ് സിംഗ്

 yuvraj singh , hazel keech , tweet , cash , team india , cricket , hindu , keech , filim , model , ഹോസല്‍ കീച്ച് , യുവരാജ് സിംഗ് , ജയ്‌പൂര്‍ ശാഖ , പിയൂഷ് ശര്‍മ്മ , ഇന്ത്യന്‍ ക്രിക്കറ്റ് , കോഹ്‌ലി ധോണി
ജയ്‌പൂര്‍| jibin| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (21:13 IST)
ഹിന്ദുവിന്റെ പേര് പോലെയെന്ന് തോന്നുന്നില്ലെന്ന കാരണത്താല്‍ പ്രണയിനിയായ ഹോസല്‍ കീച്ചിന് പണം നിഷേധിച്ച പണമിടപാട് സ്വാപനത്തിനെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് രംഗത്ത്.

ഇത് ഞെട്ടിപ്പിക്കുന്ന പെരുമാറ്റമാണ്. എല്ലാവരും മനുഷ്യരായതിനാല്‍ ഇത്തരത്തിലുള്ള മത വെറി സഹിക്കേണ്ട ആവശ്യമില്ല. മോശമായി പെരുമാറിയ പിയൂഷ് ശര്‍മ്മക്കെതിരെ നടപടിയെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും യുവി ട്വിറ്ററില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജയ്‌പൂര്‍ ശാഖയിലെ പണമിടപാട് സ്ഥാപനത്തിലെത്തിയ കീച്ചിന് ജീവനക്കാരന്‍ പണം നിഷേധിക്കുകയായിരുന്നു. പേര് കേട്ടാല്‍ ഹിന്ദുവാണെന്ന് തോന്നില്ല എന്നു പറഞ്ഞായിരുന്നു ഇത്. തുടര്‍ന്ന് മോശമായ ഈ അനുഭവം കീച്ച് ട്വിറ്ററിലൂടെ പങ്കുവയ്‌ക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് യുവരാജ് സിംഗ് രംഗത്തെത്തിയത്.

പിയൂഷിന്റെ പെരുമാറ്റ രീതി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും വംശ വെറിയുള്ള മനുഷ്യനായിരുന്നു അയാള്‍. പണം നല്‍കേണ്ട കാര്യത്തില്‍ മതം നോക്കേണ്ട ആവശ്യമില്ല. ഹിന്ദുവായ സ്വന്തം അമ്മയുടെയും മുസ്‌ലിം സുഹൃത്തിന്റെയും മുന്നില്‍ വച്ചായിരുന്നു ഈ അപമാനം ഉണ്ടായതെന്നും കീച്ച് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :