ചാഹലിനെതിരായ ജാതീയ പരാമർശം: മാപ്പ് പറഞ്ഞ് യുവരാജ് സിംഗ്

അഭിറാം മനോഹർ| Last Modified ശനി, 6 ജൂണ്‍ 2020 (12:10 IST)
ഇന്ത്യൻ ക്രിക്കറ്റ് താരമായ യൂസ്വേന്ദ്ര ചാഹലിനെതിരെ ജാതീയ അധിക്ഷേപം നടത്തിയതിൽ മാപ്പ് പറഞ്ഞ് മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിംഗ്.കഴിഞ്ഞ ദിവസം രോഹിത്ത് ശർമ്മയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് സെഷനിലാണ് യുവരാജ് ചാഹലിനെ താഴ്‌ന്ന ജാതിക്കാരെ അധിക്ഷേപിക്കാനായി ഉപയോഗിക്കുന്ന വാക്കുപയോഗിച്ച് യുവരാജ് പരിഹസിച്ചത്.ഈ ക്ലിപ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തിരുന്നു. ട്വിറ്ററിലൂടെയാണ് യുവരാജിന്റെ ഖേദപ്രകടനം.

കഴിഞ്ഞ ദിവസം യുവരാജിനെതിരെ ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് യുവരാജിന്റെ മാപ്പുപറച്ചില്‍.മനുഷ്യരെ ജാതി, നിറം, വര്‍ഗം, ലിംഗം എന്നിവയുടെ പേരില്‍ തരം തിരിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ലെന്നും എന്നാൽ സുഹൃത്തുമായി താൻ നടത്തിയ സംഭാഷണം
പലരേയും തെറ്റിദ്ധരിപ്പിച്ചെന്ന് മനസ്സിലാക്കുന്നുവെന്നും ഇന്ത്യൻ പൗരൻ എന്ന നിലയിൽ ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നുമാണ് യുവരാജിന്റെ വാക്കുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :