WPL: വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരി 23 മുതൽ, ആദ്യ മത്സരത്തിൽ മുംബൈ ഡൽഹിക്കെതിരെ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ജനുവരി 2024 (20:01 IST)
വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണിന് ഫെബ്രുവരി 23ന് തുടക്കമാകും. 24 ദിവസം നീണ്ടുനിൽകുന്ന രണ്ടാം സീസണിൽ 22 മത്സരങ്ങളാകും ഉണ്ടാവുക. ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയം, ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നിവയാണ് മത്സരവേദികൾ. ആദ്യപാദത്തിലെ 11 മത്സരങ്ങൾ ബെംഗളുരുവിലും രണ്ടാം പാദത്തിലെ 11 മത്സരങ്ങൾ ഡൽഹിയിലുമാകും നടക്കുക.

എല്ലാ മത്സരങ്ങളും രാത്രി 7:30നാകും ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസും തമ്മിലാണ് ആദ്യ മത്സരം. മലയാളി താരങ്ങളായ മിന്നു മണിയും സജന സജീവും ഇത്തവണ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്. ഓൾറൗണ്ടറായ സജനയെ 15 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസാണ് സ്വന്തമാക്കിയത്. ഡൽഹി ക്യാപ്പിറ്റൽസ് താരമാണ് മിന്നുമണി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :