ഞാൻ കളിച്ചതിൽ ഏറ്റവും മോശമായ പിച്ച് ചെന്നൈയിലേത്: ജോഫ്ര ആർച്ചർ

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (17:48 IST)
താൻ കളിച്ചതിൽ വെച്ച് ഏറ്റവും മോശം പിച്ചായിരുന്നു ചെന്നൈയിലേതെന്ന് ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. അഞ്ചാം ദിനത്തിൽ പിച്ച് ഓറഞ്ച് നിറത്തിലായിരുന്നുവെന്നും പറഞ്ഞു.

അഞ്ചാം ദിനം ഞാൻ കണ്ടതിൽ ഏറ്റവും മോശം പിച്ചായിരുന്നു ചെന്നൈയിലേത്. പല കഷ്‌ണങ്ങളും അവസാനദിനം എത്തുമ്പോൾ പോയിരുന്നു. പരുപരുത്ത പ്രതലം. അഞ്ചാം ദിനം ഇന്ത്യയുടെ 9 വിക്കറ്റ് തേടിയിറങ്ങിയപ്പോൾ ജോലി തീർക്കാനാവുമെന്ന് പ്രതീക്ഷയുണ്ടായി. എന്നാലും ഇന്ത്യൻ മണ്ണിൽ മികച്ച റെക്കോർഡുള്ള ഇന്ത്യൻ താരങ്ങളെ മറികടക്കുമെന്ന് കരുതിയില്ല.

അതേസമയം രണ്ടാം ടെസ്റ്റിന് മുൻപ് മൂന്ന് ദിവസം ഇടവേള മാത്രമാണുള്ളത്. തുടരെ ടെസ്റ്റുകൾ ഞാൻ മുൻപും കളിച്ചിട്ടുണ്ട്. ഇവിടത്തെ ചൂട് അതിജീവിക്കാൻ കഴിയും. ഇതേ നിലവാരത്തിൽ തന്നെ കളിക്കാനാകുമെന്നാണ് പ്രതീക്ഷ ആർച്ചർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :