അഭിറാം മനോഹർ|
Last Modified ബുധന്, 26 ഒക്ടോബര് 2022 (19:47 IST)
ലോകക്രിക്കറ്റിലെ തന്നെ മികച്ച സ്പിന്നർമാരിൽ ഒരാളെന്ന ഖ്യാതിയോടെയാണ് ശ്രീലങ്കൻ ടോപ്
സ്പിന്നർ വാനിന്ദു ഹസരങ്ക ഇത്തവണത്തെ ലോകകപ്പിനെത്തിയത്. ക്രിക്കറ്റ് മൈതാനത്ത് എതിരാളികളെ കറക്കി വീഴ്ത്തുന്ന ഹസരങ്ക പക്ഷേ ജീവിതത്തിൽ ഏറ്റവും മറക്കാനാഗ്രഹിക്കുന്ന ദിനമായിരുന്നു ഇന്നലത്തേത്.
158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഓസ്ട്രേലിയയുടെ സ്കോറിങ് വേഗത കുറച്ചുകൊണ്ട് മറ്റ് ബൗളർമാർ നടത്തിയ പ്രയത്നമാണ് ഹസരങ്ക അൽപ്പസമയം കൊണ്ട് ഇല്ലാതാക്കിയത്. വെറും 3 ഓവറിൽ 53 റൺസാണ് താരം മത്സരത്തിൽ വിട്ടുനൽകിയത്. ഓസീസ് താരങ്ങളായ ഗ്ലെൻ മാക്സ്വെല്ലും മാർക്കസ് സ്റ്റോയ്ണിസും തെരെഞ്ഞുപിടിച്ചാണ് ഹസരങ്കയെ പ്രഹരിച്ചത്.
ഒരു ഘട്ടത്തിൽ രണ്ട് ടീമുകൾക്കും കൃത്യമായ ആധിപത്യമില്ലാതിരുന്ന മത്സരത്തിൽ ഓസീസിന് മേൽകൈ നേടാനായത് ഹസരങ്ക ഓവറുകളിൽ ഓസീസ് താരങ്ങൾ നടത്തിയ സംഹാരം കൊണ്ടായിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഹസരങ്കയ്ക്ക് നേരെ ഉയരുന്നത്.