World Test Championship 2023-25: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് 2025: ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍, ഇനിയുള്ള മത്സരങ്ങള്‍ ഇങ്ങനെ

പോയിന്റ് ശതമാനം 50 ഉള്ള ന്യൂസിലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. ശ്രീലങ്ക നാലാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക അഞ്ചാമതും

Indian Team, India vs England, Test, Cricket News, Webdunia Malayalam
Indian Team
രേണുക വേണു| Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2024 (11:45 IST)

World Test Championship 2023-25: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 68.5 പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്‌ട്രേലിയയുടെ പോയിന്റ് ശതമാനം 62.5 ആണ്. ഓസ്‌ട്രേലിയ ഇതുവരെ 12 കളികള്‍ പൂര്‍ത്തിയാക്കി, അതില്‍ എട്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ മൂന്ന് കളികളില്‍ തോറ്റു. ഇന്ത്യ ഒന്‍പത് കളികളില്‍ ആറ് ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി.

പോയിന്റ് ശതമാനം 50 ഉള്ള ന്യൂസിലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. ശ്രീലങ്ക നാലാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക അഞ്ചാമതും. പാക്കിസ്ഥാന്റെ സ്ഥാനം ആറാമതാണ്. ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ യഥാക്രമം ഏഴും എട്ടും സ്ഥാനത്ത്. ഒന്‍പതാം സ്ഥാനത്തുള്ള ഫൈനല്‍ കാണാതെ ഇപ്പോഴേ പുറത്തായി.

സെപ്റ്റംബര്‍ 19 മുതല്‍ 23 വരെയും സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയും ആയി ഇന്ത്യ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ അഞ്ച് വരെയായി ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ കളിക്കും. നവംബര്‍ 22 മുതല്‍ 2025 ജനുവരി ഏഴ് വരെയായി കളിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണായകമാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :