മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

India World Test Championship 2025 fixtures,WTC 2025 India match schedule,India test matches WTC,World Test Championship India full fixtures, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഷെഡ്യൂൾ,ഇന്ത്യൻ ടെസ്റ്റ് മത്സരങ്ങൾ 2025,ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യ ഫിക
അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ജൂണ്‍ 2025 (19:27 IST)
Indian team
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പൂര്‍ത്തിയായതിന് പിന്നാലെ 2025-27 കാലത്തേക്കുള്ള മത്സരക്രമം പുറത്തുവിട്ട് ഐസിസി. മൊത്തം 71 മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ടാകുക. ജൂണ്‍ 17ന് ശ്രീലങ്ക- ബംഗ്ലാദേശ് പരമ്പരയോടെയാകും സീസണിന് തുടക്കമാവുക. ജൂണ്‍ 20ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ കളികള്‍ക്ക് തുടക്കമാവും.

ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഓസ്‌ട്രേലിയയ്ക്കാണ് കൂടുതല്‍ മത്സരങ്ങള്‍. 22 ടെസ്റ്റുകളാണ് ഓസ്‌ട്രേലിയ കളിക്കുക. ഇംഗ്ലണ്ടിന് 21 ടെസ്റ്റുകളും ഇന്ത്യയ്ക്ക് 18 ടെസ്റ്റ് മത്സരങ്ങളുമുണ്ട്. ഇന്ത്യയുടെ 18 ടെസ്റ്റുകളില്‍ 9 വീതം ഹോം, എവേ മത്സരങ്ങളാണ്.വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ നാട്ടില്‍ കളിക്കുക. ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ എവേ മത്സരങ്ങളും കളിക്കും. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക 14 ടെസ്റ്റുകളാണ് കളിക്കുന്നത്.

9 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. പോയന്റ് ശരാശരി കണക്കിലെടുത്ത് ആദ്യ 2 സ്ഥാനങ്ങളില്‍ വരുന്ന ടീമുകളാകും ഫൈനലില്‍ കളിക്കുക. അതേസമയം ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ എവേ മത്സരങ്ങളും ഓസ്‌ട്രേലിയക്കെതിരായ ഹോം ഗ്രൗണ്ട് പരമ്പരയും ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.
കഴിഞ്ഞ തവണ ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ വിജയം നേടിയതും സീനിയര്‍ താരങ്ങളുടെ അഭാവവും ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. ഇംഗ്ലണ്ട് പര്യടനവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളും നായകനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന് വലിയ വെല്ലുവിളിയാകും ഉയര്‍ത്തുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :