മെല്‍ബണ്‍|
jibin|
Last Modified ശനി, 14 ഫെബ്രുവരി 2015 (19:06 IST)
ഇവരെ സൂക്ഷിക്കുക എന്ന പ്രയോഗം ചേരുന്ന താരങ്ങളാണ് ഓസ്‌ട്രേലിയയുടെ ഗ്ലാന്‍ മാക്‍സ്‌വെലും ന്യൂസിലന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സണും. 2015 ലോകകപ്പിന്റെ ആദ്യ ദിനം തന്നെ ഇവര്‍ വരവറയിക്കുകയും ചെയ്തു.
ഓസ്‌ട്രേലിയ ഇംഗ്ലണ്ട് മത്സരത്തിലാണ് മാക്‍സ്‌വെല്‍ വരവറിയിച്ചത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മധ്യനിരയില്‍ ബാറ്റിംഗിന് എത്തിയ അദ്ദേഹം ഇംഗ്ലീഷ് ബൌളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് കോപ്പി ബുക്കുകളില്‍ ഇതുവരെ ചേര്‍ക്കപ്പെടാത്ത ഷോട്ടുകളെ സ്‌നേഹിക്കുന്ന മാക്‍സ്‌വെല്‍ ഇന്നും നല്ല മൂഡിലായിരുന്നു. 40 പന്തുകള്‍ നേരിട്ട ഓസീസ് താരം 11 ഫോറുകളുടെ സഹായത്തോടെ 66 റണ്‍സാണ് നേടിയത്. അദ്ദേഹത്തിന്റെ ഈ പ്രകടനമാണ് ഓസീസിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
ശ്രീലങ്കയ്ക്ക് എതിരായ ആദ്യ മത്സരത്തിലായിരുന്നു കോറി ആന്‍ഡേഴ്‌സണ്‍ തന്റെ വിശ്വരൂപമെടുത്തത്. ബൌളര്‍മാരെ ബഹുമാനിക്കാതെ ആക്രമിച്ച് കളിക്കുന്ന അദ്ദേഹം ഇന്നും ആ പതിവ് തെറ്റിച്ചില്ല. 46 പന്തുകള്‍ നേരിട്ട അദ്ദേഹം രണ്ട് സിക്‍സറും 8 ഫോറുമുള്‍പ്പെടെ 75 റണ്‍സാണ് നേടിയത്.
ഈ സാഹചര്യത്തില്‍ മുന്നോട്ടുള്ള മത്സരങ്ങളില്‍ ന്യൂസിലന്‍ഡിന്റെയും ഓസ്‌ട്രേലിയയുടെയും മുന്നേറ്റത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്നത് കോറി ആന്‍ഡേഴ്‌സണും, മാക്‍സ്‌വെല്ലും ആയിരിക്കുമെന്ന് ഉറപ്പായി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.