ഡൽഹിയുടെ മാത്രമല്ല, പന്ത് ഇന്ത്യയുടെയും ഭാവി നായകൻ: മുഹമ്മദ് അസറുദ്ദീൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (19:00 IST)
ഐപിഎല്ലിൽ ശ്രേയസ് അയ്യരുടെ അഭാവത്തിൽ ഡൽഹി ക്യാപിറ്റൽസ് നായകനായ റിഷഭ് പന്ത് ഭാവിയിൽ ഇന്ത്യൻ നായകനായാലും അത്ഭുതപ്പെടാനില്ലെന്ന് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീൻ.

കഴിഞ്ഞ കുറച്ചുനാളുകളായി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനമാണ് പന്ത് കാഴ്‌ച്ചവെക്കുന്നത്. അക്രമണോത്സുക ബാറ്റിങ് കൊണ്ട് പല കളികളും ടീമിന് അനുകൂലമാക്കാനും പന്തിന് സാധിച്ചു. അതേസമയം ഡൽഹി നായകനായിരുന്ന ശ്രേയസ് അയ്റ്ക്ക് നാലുമാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഐപിഎല്ലിൽ ശ്രേയസ് അയ്യരുടെ നായകത്വത്തിന് കീഴിൽ ഡൽഹി ഫൈനലിൽ എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :