വേദ കൃഷ്‌ണമൂർത്തി: ഇന്ത്യൻ വനിതാ ലോകകപ്പ് ടീമിലെ കരാട്ടെ കിഡ്

അഭിറാം മനോഹർ| Last Modified വ്യാഴം, 5 മാര്‍ച്ച് 2020 (15:39 IST)
സച്ചിൻ ടെൻഡുൽക്കറെ ആരാധനാപാത്രമായി സ്വീകരിച്ചതിന് ശേഷം കഠിനപ്രയത്നത്തിലൂടെ സച്ചിനൊപ്പം തന്നെ ഓപ്പണിങ് ബാറ്റ് ചെയ്യാൻ സാധിച്ച വിരേന്ദർ സേവാഗിന്റെ കഥ ഇന്ത്യക്കാർക്കെല്ലാം സുപരിചിതമാണ്. അത്തരത്തിൽ ഇന്ത്യൻ വനിതാ ടീമിലും ഒരു ഫാൻ ഗേൾ ഉണ്ട്. മിതാലി രാജിനെ ആരാധിച്ച് കളിച്ച് വളർന്ന് ഒടുവിൽ മിതാലി രാജിനോടൊപ്പം തന്നെ കളിക്കുവാൻ സാധിച്ച കർണാടകക്കാരി വേദ കൃഷ്‌ണമൂർത്തി. എന്നാൽ ആരാധ്യതാരത്തൊനൊപ്പം കളിക്കുവാൻ സാധിച്ചത് മാത്രമല്ല വേദ കൃഷ്ണമൂർത്തിയുടെ പ്രത്യേകത. ഇന്ത്യൻ ടീമിലെ എണ്ണപ്പെട്ട ഫീൽഡിംഗ്താരവും ഓൾ റൗണ്ടറുമായ വേദ കരാട്ടെ ബ്ലാക്ക് ബെൽറ്റ് സ്വന്തമായുള്ളയാളാണ്. ഇന്ത്യൻ ക്രിക്കറ്റിലെ കരാട്ടെ കിഡ്.

12ആം വയസ്സിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയ വേദ 13ആം വയസിലാണ് അക്കാദമിയിൽ ചേർന്ന് ക്രിക്കറ്റ് പരിശീലിക്കാൻ തുടങ്ങിയത്.വേദയുടെ കഴിവിൽ പൂർണ വിശ്വസമായിരുന്നു പരിശീലകൻ ഇർഫാൻ സേഠ് ആണ് അവളെ കൂടുതൽ പരിശീലനം ലഭ്യമാവാൻ മറ്റേതെങ്കിലും നഗരത്തിലേക്ക് മാറ്റണമെന്ന് വേദയുടെ പിതാവിനോട് ആവശ്യപ്പെട്ടത്.

പ്രദേശിക കേബിൾ ഓപ്പറേറ്ററായിരുന്ന പിതാവ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണെങ്കിലും മകളുടെ പരിശീലനത്തിനായി ചിക്കമംഗളൂരുവിൽ നിന്നും ബംഗളൂരുവിലേക്ക് താമസം മാറ്റി. 2009ൽ ആഭ്യന്തരക്രിക്കറ്റിൽ വരവറിയിച്ച താരം 2011ലാണ് ഇന്ത്യൻ ടീമിൽ പ്രവേശനം നേടുന്നത്. ഇംഗ്ലണ്ടിനെതിരെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധ സെഞ്ചുറി സ്വന്തമാക്കിയ വേദക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ടീമിൽ തന്റെ ആരാധ്യ താരത്തിനൊപ്പം കളിക്കാൻ വേദക്ക് സാധിക്കുകയും ചെയ്‌തു. ആ യാത്ര ഇപ്പോൾ ഞായറാഴ്ച്ച നടക്കാനിരിക്കുന്ന വനിതകളുടെ ടി20 ലോകകപ്പ് വരെയെത്തിനിൽക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന്റെ അവസാന ടൂര്‍ണമെന്റ്, ...

ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന്റെ അവസാന ടൂര്‍ണമെന്റ്, ഇംഗ്ലണ്ട് പര്യടനത്തില്‍ അവനുണ്ടാവില്ല: ഗില്‍ക്രിസ്റ്റ്
വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കുന്നതിനെ പറ്റി രോഹിത് നിര്‍ണായക ...

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ രാഹുൽ ഇല്ല, സഞ്ജുവിന് അവസരം ...

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ രാഹുൽ ഇല്ല, സഞ്ജുവിന് അവസരം ഒരുങ്ങിയേക്കും
രാഹുലിന് വിശ്രമം അനുവദിച്ചതോടെ സഞ്ജുവിന് ടീമില്‍ ഇടം നേടാനായേക്കും.

കാന്‍സര്‍ തരണം ചെയ്ത് വന്ന യുവരാജിന് ഫിറ്റ്‌നസ് ഇളവ് ...

കാന്‍സര്‍ തരണം ചെയ്ത് വന്ന യുവരാജിന് ഫിറ്റ്‌നസ് ഇളവ് നല്‍കാന്‍ കോലി തയ്യാറായില്ല,  താരത്തിന്റെ അപ്രതീക്ഷിത വിരമിക്കലിന് കാരണം വിരാട് കോലി!
കാന്‍സറിനെ തോല്‍പ്പിച്ച് ടീമില്‍ തിരിച്ചെത്തിയ യുവരാജിന് അധികകാലം ഇന്ത്യന്‍ ടീമില്‍ ...

കടുത്ത അവഗണന, അശ്വിൻ അപമാനിക്കപ്പെട്ടു, മാന്യനായത് കൊണ്ട് ...

കടുത്ത അവഗണന, അശ്വിൻ അപമാനിക്കപ്പെട്ടു, മാന്യനായത് കൊണ്ട് അവൻ ഒന്നും പറയുന്നില്ല, ഗംഭീർ നീതി പാലിച്ചില്ല: ഗുരുതര ആരോപണങ്ങളുമായി മുൻ ഇന്ത്യൻ താരം
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ കടുത്ത അവഗണനയും അപമാനവുമാണ് അശ്വിന്‍ നേരിട്ടതെന്നാണ് താന്‍ ...

KL Rahul: 'ചാംപ്യന്‍സ് ട്രോഫി കളിക്കാനുള്ളതാ'; ഇംഗ്ലണ്ട് ...

KL Rahul: 'ചാംപ്യന്‍സ് ട്രോഫി കളിക്കാനുള്ളതാ'; ഇംഗ്ലണ്ട് പരമ്പരയില്‍ കെ.എല്‍.രാഹുലിന് വിശ്രമം
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രാഹുല്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിരുന്നു