ബാറ്റിംഗിനിറങ്ങിയത് 3 പന്തുകൾ മാത്രം, പ്രായം 41!, ആരാധകർ ഏറ്റവും കാത്തിരിക്കുന്നത് ധോനിയുടെ ബാറ്റിംഗ് കാണാനെന്ന് കണക്കുകൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (15:11 IST)
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഐക്കണുകൾ ആരെല്ലാമെന്ന് ചോദിച്ചാൽ വിരലിലെണ്ണാവരിലേക്ക് ആ ലിസ്റ്റ് ചുരുങ്ങും. കഴിഞ്ഞ 10-30 വർഷത്തിനിടയിലായി ഇന്ത്യക്കാർക്കിടയിൽ ഏറ്റവുമധികം ആരാധകരെ സൃഷ്ടിച്ചത് സച്ചിൻ,ധോനി,കോലി എന്നിങ്ങനെ 3 പേരാണ്. ഇന്ത്യയുടെ ഏത് മൈതാനത്ത് ചെന്നാലും ഇവരെ ആവേശത്തോടെയാണ് ഇന്ത്യൻ ആരാധകർ വരവേൽക്കുന്നത്.


നിലവിൽ ഐപിഎല്ലിൽ വെടിക്കെട്ടുകൾ തീർക്കുന്ന ഒട്ടേറെ താരങ്ങളുണ്ടെങ്കിലും ഇന്ത്യക്കാർക്കെല്ലാം ആവേശമായി ഒരു താരമുണ്ടെങ്കിൽ അത് എം എസ് ധോനി മാത്രമാണ്. ഇത് ശരി വെയ്ക്കുന്നതാണ് ധോനി ബാറ്റ് ചെയ്യുമ്പോൾ മാത്രം കളി ലൈവ് കാണുന്ന ആളുകളുടെ കണക്ക്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈയുടെ ഉദ്ഘാടന മത്സരത്തിൽ 1.6 കോടി പേരാണ് ജിയോ സിനിമയിലൂടെ ധോനിയുടെ ബാറ്റിംഗ് ലൈവായി ആസ്വദിച്ചത്.

ആർസിബിക്കെതിരായ മത്സരത്തിൽ ആകെ 3 പന്തുകൾ ബാറ്റ് ചെയ്ത ധോനി കഴിഞ്ഞ മത്സരത്തിൽ താൻ നേടിയ റെക്കോർഡ് കാഴ്ചക്കാരുടെ നേട്ടം അതിവേഗമാണ് തകർത്തത്.ആർസിബിക്കെതിരെ വെറും 3 പന്തിൽ നിന്നും ധോനി 12 റൺസുമായി തിളങ്ങിയപ്പോൾ 1.7 കോടി പേരാണ് മത്സരം തത്സമയം കണ്ടത്. ഇതുവരെയുള്ള റെക്കോർഡ് പ്രകാരം ഇന്നലെ ആർസിബി- മുംബൈ ഇന്ത്യൻസ് മത്സരത്തിൽ തിലക് വർമ ബാറ്റ് ചെയ്യുമ്പോൾ 1.4 കോടി പേർ മത്സരം കണ്ടിരുന്നു. ഇതാണ് ലിസ്റ്റിൽ മൂന്നാമതുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :