ഇനിയും സമയമുണ്ട്, ഐപിഎല്ലിൽ കളിക്കണമോ എന്ന് ആലോചിക്കും: എംഎസ് ധോനി

അഭിറാം മനോഹർ| Last Modified ശനി, 20 നവം‌ബര്‍ 2021 (18:50 IST)
ഐ‌പിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി അടുത്ത സീസണിൽ കളിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എംഎസ് ധോനി.
ഇപ്പോൾ നമ്മൾ നവംബറിലാണ്. കളിക്കണമോ എന്നതിനെ പറ്റി ആലോചിക്കാൻ ഇനിയും സമയമുണ്ട്. ഒരു പരിപാടിയിൽ സംസാരിക്കവെ ധോനി പറഞ്ഞു.

ടീമിന് ഗുണം ചെയ്യുക എന്താണോ അതിനനുസരിച്ചായിരിക്കും തീരുമാനമുണ്ടാവുക എന്നായിരുന്നു ഇതിന് മുൻപ് ധോനി പറഞ്ഞിരുന്നത്. അടുത്ത 10 വർഷം മുൻപിൽ കണ്ട് ടീമിനെ രൂപപ്പെടുത്താനായിരിക്കും ശ്രമം എന്നും ധോനി പറഞ്ഞിരുന്നു. കിരീടം നേടാനായെങ്കിലും ബാറ്റ്സ്മാൻ എന്ന നിലയിൽ കാര്യമായ പ്രഭാവമുണ്ടാക്കാൻ ഇത്തവണ ധോനിക്കായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :