അഭിറാം മനോഹർ|
Last Modified വെള്ളി, 31 മാര്‍ച്ച് 2023 (12:40 IST)
ഐപിഎല്ലിന് മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളിലെയും ക്യാപ്റ്റന്മാർ കഴിഞ്ഞ ദിവസം ഫോട്ടോ സെഷനിൽ ഒത്തുകൂടിയിരുന്നു. എല്ലാ ഫ്രാഞ്ചൈസികളെയും പ്രതിനിധീകരിച്ച് താരങ്ങളെത്തിയപ്പോൾ മുംബൈ ഇന്ത്യൻസിനെ പ്രധിനിധീകരിച്ച് ഒരാളും എത്തിയിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ട് രോഹിത് ക്യാപ്റ്റന്മാരുടെ ഈ ഒത്തുചേരലിൽ പങ്കെടുത്തില്ല എന്നതിൻ്റെ കാരണം വ്യക്തമായിരിക്കുകയാണ്.
രോഹിത് അസുഖം ബാധിച്ച് കിടപ്പിലായതിനാലാണ് ഫോട്ടോ സെഷനിൽ പങ്കെടുക്കാതിരുന്നതെന്ന്
ഐപിഎൽ സംഘാടകർ പറയുന്നു. എന്നാൽ താരത്തിൻ്റെ അസുഖമെന്തെന്ന് വ്യക്തമല്ല.മുംബൈയെ അഞ്ച് തവണകിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത്. താരത്തിന് അസുഖമാണെന്ന വാർത്തകൾ വന്നതോടെ മുംബൈ ആരാധകർ ആശങ്കയിലായിരിക്കുകയാണ്.