അക്ഷറും ജഡേജയും ഒരുമിച്ച് കളിക്കുന്നതില്‍ കാര്യമില്ല; ടീം സെലക്ഷന്‍ ന്യായീകരിച്ച് അഗാര്‍ക്കര്‍

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ജഡേജയെ ഒഴിവാക്കുകയും അക്ഷറിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു

Ravindra Jadeja
Ravindra Jadeja
രേണുക വേണു| Last Modified തിങ്കള്‍, 22 ജൂലൈ 2024 (10:41 IST)

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുതിര്‍ന്ന താരം രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താത്തതില്‍ ന്യായീകരണവുമായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ജഡേജയും അക്ഷറും ഒരുമിച്ച് കളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്. ജഡേജയെ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്നും ഇന്ത്യയുടെ ഭാവി മത്സരങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

' മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അക്ഷറിനേയും ജഡേജയേയും ഒന്നിച്ച് കളിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. ജഡേജയെ ഞങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല. ടെസ്റ്റ് മത്സരങ്ങളുടെ വലിയൊരു സീസണ്‍ അടുത്തുവരികയാണ്. ജഡേജ ഇപ്പോഴും ഈ ഫോര്‍മാറ്റുകളിലെ പ്രധാന സാന്നിധ്യമാണ്. അദ്ദേഹം ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട താരമാണ്,' അഗാര്‍ക്കര്‍ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ജഡേജയെ ഒഴിവാക്കുകയും അക്ഷറിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ജഡേജ ഏകദിനത്തില്‍ നിന്ന് വിരമിക്കാത്ത സാഹചര്യത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ താരം ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ ഇടം പിടിച്ചിട്ടും ജഡേജ ഇല്ലാതെ പോയത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെലക്ടറുടെ വിശദീകരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :