Rinku Singh: ഏറ്റവും ബുദ്ധിമുട്ടിയത് റിങ്കു സിങ്ങിനെ ഒഴിവാക്കാന്‍; അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കാരണം ഇതാണ്

റിങ്കുവിനെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരിക്കല്‍ ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുന്നു

Rinku singh,Rohit sharma,Indian Team
രേണുക വേണു| Last Updated: വെള്ളി, 3 മെയ് 2024 (13:30 IST)

Rinku Singh: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ റിങ്കു സിങ്ങിനെ ഉള്‍പ്പെടുത്താത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റിങ്കുവിനെ പോലൊരു ഫിനിഷറെ ഇന്ത്യക്ക് അത്യാവശ്യമാണെന്നാണ് എല്ലാവരും ചൂണ്ടിക്കാട്ടിയത്. 15 അംഗ സ്‌ക്വാഡിനു പുറത്തുള്ള നാല് സ്റ്റാന്‍ഡ് ബൈ താരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ റിങ്കു. 15 അംഗ സ്‌ക്വാഡില്‍ നിന്ന് ഒരാള്‍ പരുക്കേറ്റ് പുറത്തായാല്‍ മാത്രമേ റിങ്കുവിന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കൂ.

റിങ്കുവിനെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരിക്കല്‍ ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുന്നു. ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യം വന്നതുകൊണ്ടാണ് റിങ്കു സിങ്ങിനെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയത്.

ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം സീം ബോള്‍ ചെയ്യുന്ന ഒരാള്‍ കൂടി വേണ്ടത് അത്യാവശ്യമായിരുന്നു. പാണ്ഡ്യക്ക് പരുക്ക് പറ്റിയാല്‍ പകരം ഒരു സീമര്‍ ഇല്ലെങ്കില്‍ അത് ബൗളിങ് യൂണിറ്റിനെ ബാധിക്കും. ഏകദിന ലോകകപ്പില്‍ സമാന സാഹചര്യം ഉണ്ടായിരുന്നു. ഇക്കാരണത്താലാണ് ഹാര്‍ഡ് ഹിറ്ററും സീമറുമായ ശിവം ദുബെയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഫിനിഷര്‍ എന്ന നിലയിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ് ദുബെ. അങ്ങനെ വന്നപ്പോള്‍ റിങ്കു സിങ്ങിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനുള്ള വഴികള്‍ അടഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :