തിരക്കിട്ട ചര്‍ച്ചകളുമായി ഇന്ത്യന്‍ ക്യാംപ്; രോഹിത്തോ രാഹുലോ ടെസ്റ്റ് നായകന്‍? ഉയര്‍ന്നുകേള്‍ക്കുന്നത് മറ്റൊരു താരത്തിന്റെ പേര്

രേണുക വേണു| Last Modified ഞായര്‍, 16 ജനുവരി 2022 (14:33 IST)

വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകനെ തേടി ഇന്ത്യന്‍ ക്യാംപ്. ബിസിസിഐയും ഇന്ത്യന്‍ സെലക്ടര്‍മാരും ഇക്കാര്യത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. ട്വന്റി 20, ഏകദിന നായകന്‍ രോഹിത് ശര്‍മ തന്നെ ടെസ്റ്റിലും നായകനാക്കട്ടെ എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കെ.എല്‍.രാഹുലും ടെസ്റ്റ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു. എന്നാല്‍, മറ്റൊരു യുവ താരത്തെ ടെസ്റ്റില്‍
നായകനാക്കുന്നത് ഇന്ത്യയുടെ ഭാവിക്ക് ഗുണം ചെയ്യുമെന്ന് അഭിപ്രായമുണ്ട്. റിഷഭ് പന്തിന്റെ പേരാണ് അത്തരത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ടെസ്റ്റില്‍ ദീര്‍ഘകാലം മുന്നില്‍കണ്ട് വേണം നായകനെ തീരുമാനിക്കാനെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :