യാര് സാർ അവൻ, ഇന്ത്യയെ വട്ടം കറക്കിയ ഇരുപതുകാരന്‍ പയ്യന്‍, ആരാണ് ദുനിത് വെല്ലാലഗെ?

അഭിറാം മനോഹർ| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (12:16 IST)
ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ ഇന്ത്യയുടെ അനായാസകരമായ വിജയം പ്രതീക്ഷിച്ചവരാണ് ആരാധകരെല്ലാം തന്നെ. ശക്തരായ പാകിസ്ഥാനെ 228 റണ്‍സിന് തകര്‍ത്തുകൊണ്ട് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് തെളിയിച്ച ഇന്ത്യന്‍ നിരയ്ക്ക് ശ്രീലങ്ക ഒരിക്കലും ഒരു വെല്ലുവിളിയാകില്ലെന്നാണ് കണക്കാക്കിയിരുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും സ്‌കോര്‍ ഉയര്‍ത്തിയതോടെ ഇന്ത്യയുടെ ലങ്കാ ദഹനമാകും നടക്കുക എന്ന് ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ ദുനിത് വെല്ലാലഗെ എന്ന ഇരുപതുകാരന്റെ കയ്യില്‍ പന്ത് ലഭിച്ചപ്പോള്‍ തന്നെ ചിത്രം തകിടം മറിഞ്ഞു.80 റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് 91 റണ്‍സിനിടെ ടീമിലെ മുന്‍നിരതാരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെയും നഷ്ടമായി. 10 ഓവര്‍ പൂര്‍ത്തിയാക്കിയ ദുനിത് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. വിരാട് കോലി,രോഹിത് ശര്‍മ,ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെയെല്ലാം വിക്കറ്റുകള്‍ താരം കടപുഴക്കി.

ഇന്ത്യയും ശ്രീലങ്കയും ഐസിസി ചാമ്പ്യന്‍സ് ട്രോഫി പങ്കുവെച്ച 2002ലായിരുന്നു ദുനിത് വെല്ലാലഗെയുടെ ജനനം. 2022 ജൂലൈയില്‍ ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍ കൂടിയായ താരം ശ്രീലങ്കയ്ക്കായി വൈകാതെ ടെസ്റ്റിലും അരങ്ങേറ്റം നടത്തി. അണ്ടര്‍ 19 ലോകകപ്പിന് പിന്നാലെ തന്നെ മിസ്റ്ററി സ്പിന്നര്‍ എന്ന തരത്തില്‍ ശ്രീലങ്കന്‍ മാധ്യമങ്ങള്‍ താരത്തെ പ്രകീര്‍ത്തിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര തലത്തില്‍ തന്റെ മാറ്റ് താരം തെളിയിച്ചത് ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരെ നേടിയ ഫൈഫര്‍ പ്രകടനത്തോടെ.

ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18 വിക്കറ്റുകളാണ് താരം നേടിയത്. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങുന്ന താരമായിരുന്നു കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍. ലോകകപ്പില്‍ 17 വിക്കറ്റുകള്‍, 264 റണ്‍സും സ്‌കോര്‍ ചെയ്ത താരം രാജകീയമാണ് തന്റെ വരവറിയിച്ചത്. ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ കോലി, രോഹിത്, കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ വിജയിക്കാനായാല്‍ ദുനിത് വെല്ലാലഗെയെ വീണ്ടും ഇന്ത്യ നേരിടേണ്ടി വരും. അങ്ങനെ സംഭവിക്കുമ്പോള്‍ വെല്ലാലഗെയ്‌ക്കെതിരെ എന്ത് മറുപടിയാകും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുണ്ടാക എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

പാകിസ്ഥാൻ ക്രിക്കറ്റിൽ പിന്നെയും പൊട്ടിത്തെറി: തന്നെയും ...

പാകിസ്ഥാൻ ക്രിക്കറ്റിൽ പിന്നെയും പൊട്ടിത്തെറി: തന്നെയും ഗാരി കേഴ്സ്റ്റണെയും പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കാൻ ആഖിബ് ജാവേദ് പിന്നിൽ നിന്നും കളിച്ചു, ആരോപണവുമായി ഗില്ലെസ്പി
അഖിബ് കോച്ചായതിന് ശേഷം ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ത്രിരാഷ്ട്ര പരമ്പരയിലും ...

Barcelona vs Benfica: 10 പേരുമായി കളിച്ച് പൊരുതി ജയിക്കാമോ? ...

Barcelona vs Benfica: 10 പേരുമായി കളിച്ച് പൊരുതി ജയിക്കാമോ? ഞങ്ങൾക്ക് സാധിക്കും, ചാമ്പ്യൻസ് ട്രോഫിയിൽ ബെൻഫിക്കയ്ക്കെതിരെ മിന്നുന്ന ജയം സ്വന്തമാക്കി ബാഴ്സ
ടീമിനെ വിജയത്തിലെത്തിക്കാന്‍ ഗോള്‍കീപ്പര്‍ ബോയ്‌സിക് ഷ്‌സെസ്‌നിയുടെ സേവുകളാണ് ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

സ്മിത്തിന്റെ വിരമിക്കല്‍ കോലി നേരത്തെയറിഞ്ഞോ?, വൈറലായി ...

സ്മിത്തിന്റെ വിരമിക്കല്‍ കോലി നേരത്തെയറിഞ്ഞോ?, വൈറലായി താരങ്ങള്‍ ഒന്നിച്ചുള്ള ദൃശ്യങ്ങള്‍
ലെഗ് സ്പിന്നറായെത്തി പിന്നീട് ഓസ്‌ട്രേലിയന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്ററായി സ്റ്റീവ് ...

പിള്ളേരെ തൊടുന്നോടാ, ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍വിയുടെ ...

പിള്ളേരെ തൊടുന്നോടാ, ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍വിയുടെ കണക്ക് ഓസ്‌ട്രേലിയ തീര്‍ത്തത് സച്ചിന്റെ ടീമിനെതിരെ, മാസ്റ്റേഴ്‌സ് ലീഗില്‍ സച്ചിന്‍ തകര്‍ത്തിട്ടും ഇന്ത്യയ്ക്ക് തോല്‍വി
270 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നമാന്‍ ഓജയും സച്ചിനും ചേര്‍ന്ന് ...