സാനിയ ഷുഹൈബ് മാലിക് ബന്ധം തകർത്തത് പാക് നടി ആയിഷ ഒമറുമായുള്ള മാലിക്കിൻ്റെ ബന്ധം?

അഭിറാം മനോഹർ| Last Modified ശനി, 12 നവം‌ബര്‍ 2022 (14:39 IST)
ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ഷൂഐബ് മാലിക്കും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്തകൾ വളരെ ഞെട്ടലോടെയാണ് പാക് ആരാധകർ കേട്ടത്. തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു. ദൈവത്തെ കണ്ടെത്താൻ എന്ന സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് ദമ്പതികൾ പിരിയുന്നുവെന്ന വാർത്ത പ്രചരിച്ചത്. വാർത്തകളെ പറ്റി സാനിയയോ മാലിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാകിസ്ഥാൻ നടിയും മോഡലും യൂട്യൂബറുമായ ആയിഷ ഒമറുമായി ഷുഹൈബ് മാലിക്കുമായുള്ള അടുപ്പമാണ് താരദമ്പതികൾ പിരിയുന്നതിനുള്ള കാരണമെന്നും മാലിക് സാനിയയെ വഞ്ചിച്ചതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഓക്കെ പാകിസ്ഥാൻ എന്ന മാസികയ്ക്ക് വേണ്ടി മാലിക്കും ആയിഷയും ഒരുമിച്ച് ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വളർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഭിനയത്തിന് മുൻപ് ഗായികയായും അവതാരകയായും ആയിഷ തിളങ്ങിയിട്ടുണ്ട്. കറാച്ചി സേ ലാഹോർ എന്ന സിനിമയിലൂടെ 2015ലാണ് ആയിഷ സിനിമയിലെത്തിയത്. ഇന്ന് പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് ആയിഷ. യൽഘർ (2017), കാഫ് കങ്കണ (2019) എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :