ജയ്സ്വാളും ഗില്ലും തിരിച്ചെത്തിയാൽ വലിയ തലവേദന, സഞ്ജുവിന് ടീമിൽ ഇടമില്ലെ?, സൂര്യകുമാർ യാദവ് നൽകുന്ന സൂചന എന്ത്?

അഭിറാം മനോഹർ| Last Modified ഞായര്‍, 17 നവം‌ബര്‍ 2024 (17:41 IST)
ഇന്ത്യന്‍ ടി20 ടീമിലേക്ക് യശ്വസി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തുന്നതോടെ നായകന്‍ സൂര്യകുമാര്‍ യാദവിന് മുന്നില്‍ പുതിയ തലവേദന. ഇന്ത്യയുടെ ത്രീ ഫോര്‍മാറ്റ് പ്ലെയറായി ബിസിസിഐ പരിഗണിക്കുന്ന ശുഭ്മാന്‍ ഗില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. യശ്വസി ജയ്‌സ്വാള്‍ ടി20യിലെ ഇന്ത്യയുടെ ഓപ്പണറായി ഉറച്ച കളിക്കാരനാണെന്നിരിക്കെ രണ്ടുപേരെയും ഇന്ത്യയ്ക്ക് ഒഴിവാക്കാനാവില്ല. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് സൂര്യയ്ക്ക് മുന്നിലുള്ള പുതിയ തലവേദന.


ദക്ഷിണാഫ്രിക്കക്കെതിരായ ടി20 സീരീസില്‍ 2 സെഞ്ചുറിയടക്കം തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു സാംസണ്‍ നടത്തിയത്. പരമ്പര 3-1ന് സ്വന്തമാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഞ്ജുവിന്റെ സ്ഥാനത്തെ പറ്റി സൂര്യകുമാര്‍ മനസ്സ് തുറന്നത്. കഴിഞ്ഞ ലോകകപ്പിന് മുന്‍പും കുറച്ച് ടി20 പരമ്പരകള്‍ ഇന്ത്യ കളിച്ചിരുന്നു. ഏത് ബ്രാന്‍ഡ് ക്രികറ്റാണ് വേണ്ടതെന്നാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്.


ഐപിഎല്ലില്‍ പല ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിക്കുന്നവരാണ് ടീമിലെ എല്ലാവരും. ദേശീയ ടീമിനായി ചേരുമ്പോഴും അതേ പ്രകടനം ഇവിടെയും സാധിക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്. നിലവിലെ സാഹചര്യം ആസ്വദിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇനി ഒരു തെരെഞ്ഞെടുക്കല്‍ എന്നത് ബുദ്ധിമുട്ടേറിയ കാര്‍യമാണ്. 20-25 പേര്‍ ലഭ്യമായുള്ളപ്പോള്‍ അതില്‍ നിന്നും 10-15 പേരെ എടുത്ത് ടീം ഉണ്ടാക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ് ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കും അതൊരു തലവേദനയായി മാറുമെന്നാണ് കരുതുന്നത്. സൂര്യകുമര്‍ യാദവ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :