'ഈ ടീമിനെയും വെച്ചാണോ ലോകകപ്പ് നേടാന്‍ പോകുന്നത്?'; സന്നാഹ മത്സരത്തില്‍ നാണംകെട്ട് തോറ്റ് ഇന്ത്യ

ഇന്ത്യക്ക് വേണ്ടി കെ.എല്‍.രാഹുല്‍ മാത്രമാണ് തിളങ്ങിയത്

രേണുക വേണു| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (15:21 IST)

ലോകകപ്പ് സന്നാഹ മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയോട് നാണംകെട്ട തോല്‍വി വഴങ്ങി ഇന്ത്യ. ആദ്യ കളിയില്‍ ജയിച്ച ഇന്ത്യ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 36 റണ്‍സിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 132 ല്‍ അവസാനിച്ചു.

ഇന്ത്യക്ക് വേണ്ടി കെ.എല്‍.രാഹുല്‍ മാത്രമാണ് തിളങ്ങിയത്. രാഹുല്‍ 55 പന്തില്‍ 74 റണ്‍സെടുത്താണ് പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യ (19 പന്തില്‍ 17), ദിനേശ് കാര്‍ത്തിക്ക് (14 പന്തില്‍ 10), റിഷഭ് പന്ത് (11 പന്തില്‍ ഒന്‍പത്), ദീപക് ഹൂഡ (ആറ്) എന്നിവരെല്ലാം നിരാശപ്പെടുത്തി.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മാത്യു കെല്ലി, ലാന്‍സ് മോറിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് ലഭിച്ച ഇന്ത്യ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിക്ക് ഹോബ്‌സണ്‍ (41 പന്തില്‍ 64) ആണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ആര്‍സി ഷോര്‍ട്ട് 39 പന്തില്‍ 52 റണ്‍സ് നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :