ആന്റിഗ്വ|
സജിത്ത്|
Last Modified ഞായര്‍, 24 ജൂലൈ 2016 (11:12 IST)
ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഇന്നിങ്‌സില്‍ 243 റണ്‍സിന് ഓള്‍ ഔട്ടായ വെസ്റ്റ് ഇന്‍ഡീസ്
മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിലാണ്.
ഇന്നിങ്‌സ് പരാജയം ഒഴിവാക്കാനായി വിന്‍ഡീസിന് ഇനി 302 റണ്‍സ് കൂടി വേണം. പരിക്കില്‍നിന്നു മോചിതനായി തിരിച്ചെത്തിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും ബോളിംഗ് കരുത്തിലാണ്
ഇന്ത്യ മിന്നുന്ന പ്രകടനം കഴ്ചവച്ചത്.
ഇരുവരും ചേര്‍ന്ന് നാലു വിക്കറ്റ് വീതം വീഴ്ത്തി. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ മുഹമ്മദ് ഷാമി തന്റെ പതിമൂന്നാം മത്സരത്തില്‍ 50 വിക്കറ്റ് തികച്ചു.