ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

Bumrah, Rohit sharma
അഭിറാം മനോഹർ| Last Modified വെള്ളി, 21 ജൂണ്‍ 2024 (12:58 IST)
Bumrah, Rohit sharma
ടി20 ലോകകപ്പില്‍ അഫ്ഗാനെതിരായ സൂപ്പര്‍ എട്ട് മത്സരത്തിലെ ബുമ്രയുടെ പ്രകടനത്തെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബുമ്രയുടെ ക്ലാസ് എന്താണെന്ന് തങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും ബുമ്രയെ സമര്‍ഥമായി ഉപയോഗിക്കുന്നതാണ് പ്രധാനമെന്നും രോഹിത് പറഞ്ഞു.


മത്സരത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബുമ്ര എപ്പോഴും തയ്യാറാണ്. വര്‍ഷങ്ങളായി അദ്ദേഹം അത് ചെയ്യുന്നുണ്ട്. ഇതുവരെ 4 കളികളില്‍ നിന്നും 8 വിക്കറ്റുകള്‍ ബുമ്ര സ്വന്തമാക്കി കഴിഞ്ഞു. എല്ലാവരും അവരുടെ കോലി ചെയ്തു. അത് നിര്‍ണായകമാണ്. ഹാര്‍ദ്ദിക്കിന്റെയും സൂര്യയുടെയും കൂട്ടുക്കെട്ട് നിര്‍ണായകമായിരുന്നു. ആഴത്തില്‍ മത്സരം കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരാളെ ടീമിന് ആവശ്യമായിരുന്നു. രോഹിത് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :