ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് ത്രയത്തെ നേരിടേണ്ടി വരാത്തത് ഞങ്ങളുടെ ഭാഗ്യം: ശ്രേയസ് അയ്യർ

അഭിറാം മനോഹർ| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (16:42 IST)
ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗ് ത്രയത്തെ നേരിടേണ്ടി വരുന്നില്ല എന്നത് തങ്ങളുടെ ഭാഗ്യമാണെന്ന് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ഇന്നത്തെ ബൗളിംഗും മുന്‍പത്തെ കളികളും നോക്കുമ്പോള്‍ തീര്‍ച്ചയായും ബുമ്ര,സിറാജ്,ഷമി എന്നിവര്‍ക്കെതിരെ കളിക്കേണ്ട എന്നത് ഞങ്ങളുടെ ഭാഗ്യമാണ്. ഞങ്ങള്‍ അവരെ നെറ്റ്‌സില്‍ നേരിടുന്നു എന്നതിനാല്‍ മത്സരത്തില്‍ അത് ഞങ്ങളെ സഹായിക്കുന്നു. ഒരു അധിക പ്രചോദനവും ലഭിക്കുന്നു. മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ അയ്യര്‍ പറഞ്ഞു.

നിലവിലെ ബൗളിംഗ് നിര വളരെ മികച്ചതാണ്. കഴിഞ്ഞ ഏഷ്യാകപ്പ് ഫൈനലില്‍ ഞാന്‍ പുറത്തായിരുന്നു. അന്ന് കളി കാണുമ്പോള്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. എന്നാല്‍ ഇന്ന് മൈതാനത്ത് നില്‍ക്കുമ്പോള്‍ പ്രകടനം അതിശയകരമാണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് ബൗളര്‍മാര്‍. അവര്‍ അവസരത്തിനൊത്ത് നിലയുറപ്പിച്ച രീതി. 3 വിക്കറ്റുകള്‍ ലഭിച്ചപ്പൊള്‍ ഞങ്ങള്‍ അത് മുതലാക്കി. മികച്ച ഫീല്‍ഡിംഗ് യൂണിറ്റെന്ന നിലയില്‍ ബൗളര്‍മാരെ സഹായിക്കാനായി. ശ്രേയസ് അയ്യര്‍ പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :