'എനിക്ക് സങ്കടം തോന്നുന്നു'; സഞ്ജു സാംസണ്‍ അവസരം മുതലാക്കുന്നില്ലെന്ന് വസീം ജാഫര്‍

രേണുക വേണു| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (09:42 IST)

മലയാളി താരം സഞ്ജു സാംസണ്‍ അവസരം മുതലാക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനത്തെ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

' അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാമത്തേയും മൂന്നാമത്തേയും ട്വന്റി 20 മത്സരങ്ങളില്‍ സഞ്ജുവിന്റെ കളി മികച്ചതായിരുന്നു. സഞ്ജുവിന് അതെല്ലാം മികച്ച അവസരമായിരുന്നു മൂന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിക്കാനും മധ്യനിര ബാറ്റര്‍ എന്ന നിലയില്‍ സ്ഥാനം കണ്ടെത്താനും. മികച്ച തുടക്കമാണ് അദ്ദേഹം നല്‍കുന്നത്. എന്നാല്‍, അതിനെ അവസാനം വരെ എത്തിക്കാന്‍ കഴിയുന്നില്ല. ഈ ഫോര്‍മാറ്റില്‍ ഒരുപാട് പ്രതീക്ഷയ്ക്കുള്ള വകയുള്ള താരമാണ് സഞ്ജു. അതുകൊണ്ട് എനിക്ക് വലിയ സങ്കടം തോന്നുന്നു. മറ്റുള്ള താരങ്ങള്‍ അവസരം മുതലാക്കുന്നത് പോലെ അദ്ദേഹത്തിനു സാധിക്കുന്നില്ല,' വസീം ജാഫര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :