മെൽബണിൽ വാർണർ കൊടുങ്കാറ്റ്, നൂറാം ടെസ്റ്റിൽ ഇരട്ടസെഞ്ചുറി

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (15:01 IST)
വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി ഓസീസ് ഓപ്പണിംഗ് താരം ഡേവിഡ് വാർണർ. ദക്ഷിണാഫ്രിക്കക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിൽ ബാറ്റിംഗ് താണ്ഡവം തീർക്കുകയാണ് താരം. റിട്ടയേർഡ് ഹർട്ടായി മടങ്ങുമ്പോൾ 254 പന്തിൽ നിന്നും പുറത്താകാതെ 200 റൺസാണ് താരം നേടിയത്. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന സ്റ്റീവ് സ്മിത്ത് 85 റൺസിന് പുറത്തായി.

ഒടുവിൽ വിവരം കിട്ടുമ്പോൾ 386 റൺസിന് 3 വിക്കറ്റ് എന്ന സ്ഥിതിയിലാണ് ഓസ്ട്രേലിയ. നേരത്തെ ആദ്യ ഇന്നിങ്ങ്സിൽ വെറും 189 റൺസിന് ദക്ഷിണാഫ്രിക്ക പുറത്തായിരുന്നു. 144 പന്തിലായിരുന്നു വാർണറ്ഉടെ സെഞ്ചുറി. പരിക്ക് പല കുറി തടസ്സപ്പെടുത്തിയെങ്കിലും 150 റൺസ് തികച്ചതിന് പിന്നാലെ വാർണർ സ്കോറിംഗ് വേഗത ഉയർത്തുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഒന്നിച്ച സ്മിത്ത്- വാർണർ സഖ്യമാണ് ഓസീസിനെ മികച്ച നിലയിലെത്തിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :