നേരിടേണ്ടത് വന്‍ വെല്ലുവിളി; ഇന്ത്യയിലെത്തുന്ന ഓസീസിന് മുന്നറിയിപ്പുമായി ഹെയ്‌ഡന്‍

 virat kohli , team india , cricket , matthew hayden , australia , india , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , ഇന്ത്യ , ജേ റിച്ചാര്‍ഡ‌്‌സന്‍
സിഡ്‌നി| Last Modified ചൊവ്വ, 19 ഫെബ്രുവരി 2019 (15:42 IST)
ഇന്ത്യയില്‍ പര്യടനത്തിന് എത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിന് മുന്നറിയിപ്പ് നല്‍കി മുന്‍ ഓസീസ് താരം മാത്യു ഹെയ്‌ഡന്‍. ഇന്ത്യയില്‍ ഓസ്‌ട്രേലിയ്‌ക്ക് വെല്ലുവിളിയാകുക ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ആയിരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ സ്‌പിന്‍ പിച്ചുകളില്‍ കോഹ്‌ലി കൂടുതല്‍ അപകടകാരിയാകും. സ്‌പിന്നിനെ അനുകൂലിക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളും ഓസീസിന് പ്രശ്‌നമാകുമെന്ന് ഹെയ്‌ഡന്‍ പറഞ്ഞു.

ഓസീ പര്യടനത്തില്‍ കോഹ്‌ലിയുടെ വിക്കറ്റ് മൂന്ന് പ്രവശ്യം നേടാന്‍ കഴിഞ്ഞ യുവ പേസര്‍ ജേ റിച്ചാര്‍ഡ‌്‌സന് ഇന്ത്യയില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. യുവ താരമായതിനാലും ഇന്ത്യയില്‍ കളിച്ചിട്ടില്ലാത്തതും അദ്ദേഹത്തിന് ക്ഷീണം ചെയ്യും. ഇതോടെ കോഹ്‌ലി കൂടുതല്‍ കരുത്തനാകുമെന്നും മുന്‍ ഓസീസ് ഓപ്പണര്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ഉയരക്കാരന്‍ ജാസന്‍ ബെഹ്‌റെന്‍‌ഡോര്‍‌ഫ് ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് ഭീഷണിയാവില്ലെന്നും ഹെയ്‌ഡന്‍ പറഞ്ഞു. വിശാഖപട്ടണത്ത് ഫെബ്രുവരി 24ന് ടി20യോടെയാണ് പരമ്പര തുടങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :