ടെസ്റ്റ് നായകനായി തുടരാൻ കോലി അതിയായി ആഗ്രഹിച്ചിരുന്നു: വെളിപ്പെടുത്തലുമായി പോണ്ടിങ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 ജനുവരി 2022 (14:16 IST)
ഇന്ത്യൻ ടെസ്റ്റ് ടീം നായകസ്ഥാനത്ത് തുടരാൻ വിരാട് കോലി അതിയായി ആഗ്രഹിച്ചിരുന്നതായി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. കഴിഞ്ഞ വർ‌ഷം മാർച്ചിൽ ഐപിഎല്ലിനിടെ കോലിയുമായി സംസാരിച്ചപ്പോൾ ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം കോലി അന്ന് സൂചിപ്പിച്ചിരുന്നുവെന്നും പോണ്ടിംഗ് പറഞ്ഞു.

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ആഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കോലി പടിയിറങ്ങിയതെന്നും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും പോണ്ടിംഗ് വ്യക്തമാക്കി. ടി20 കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന് വളരെയേറെ പ്രാധാന്യം നൽകിയ നായകനായിരുന്നു കോലി. നാട്ടിലെന്ന പോലെ വിദേശത്തും വിജയങ്ങൾ നേടാനായി എന്നതാണ് ക്യാപ്‌റ്റനെന്ന നിലയിൽ കോലിയുടെ നേട്ടമെന്നും പോണ്ടിങ് പറഞ്ഞു.

കോലി വരുന്നതുവരെ നാട്ടിലെ പരമ്പരകളെല്ലാം ജയിക്കുകയും വിദേശത്ത് വല്ലപ്പോഴും ജയിക്കുകയും ചെയ്യുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ കോലി വന്നതോടെ അതിന് മാറ്റം വന്നു. ഈ മാറ്റങ്ങൾ വന്നുവെന്നത് മാത്രമല്ല. കോലിയുടെ കീഴിൽ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകി. അത് ക്രിക്കറ്റിന് വളരെ വലിയ സംഭാവന നൽകി.ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് കോലി സ്വന്തമാക്കിയത്. പോണ്ടിങ് പറഞ്ഞു.

ക്രിക്കറ്റ് വികാരമായി കൊണ്ടുനടക്കുന്ന ഇന്ത്യയില്‍ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനമെന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. അതില്‍ വിജയിച്ചാണ് കോലിയുടെ പടിയറിക്കമെന്നും പോണ്ടിംഗ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :