കോഹ്‌ലി മിടുക്കനാണെങ്കിലും ഡിവില്ലിയേഴ്‍സിനൊപ്പം വരുമോ; ഗാംഗുലിക്ക് ചിലതൊക്കെ പറയാനുണ്ട്

ലോകത്തിലെ ഏറ്റവും മികച്ച താരം കൊഹ്‍ലിയാണെന്ന് തനിക്ക് അഭിപ്രായമില്ല

വിരാട് കോഹ്‌ലി , സൌരവ് ഗാംഗുലി , ടീം ഇന്ത്യ , ക്രിക്കറ്റ് , എബി ഡിവില്ലിയേഴ്‌സ്
കൊല്‍ക്കത്ത| jibin| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (12:29 IST)
ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി രംഗത്ത്. കളിക്കളത്തില്‍ ബുദ്ധിപൂര്‍വം പോരാടുന്ന താരമാണ് കൊഹ്‍ലി. നൂറു ശതമാനം ആത്മാര്‍ഥതയും സവിശേഷ കഴിവുകളും സന്നിവേശിപ്പിച്ച പ്രതിഭയാണ് അദ്ദേഹം. തന്നേക്കാള്‍ മികച്ച കളിക്കാരനാണ് ഇന്ത്യന്‍ വൈസ് ക്യാപ്‌റ്റനെന്നും ദാദ പറഞ്ഞു.

ലോകത്തിലെ തന്നെ മികച്ച കളിക്കാരില്‍ ഒരാളാണ് കോഹ്‌ലി. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സും ഹാഷിം അംലയും രംഗത്തുള്ളപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച താരം കൊഹ്‍ലിയാണെന്ന് തനിക്ക് അഭിപ്രായമില്ല. ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ മാറ്റി നിര്‍ത്തിയുള്ള ഒരു വിശകലനം സാധ്യമല്ലെന്നും ഗാംഗുലി പറഞ്ഞു.

പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത് കോഹ്‌ലിയുടെ പ്രകടനമായിരുന്നു. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായപ്പോള്‍ സമ്മര്‍ദ്ദത്തിലായ ടീം ഇന്ത്യയെ കോഹ്‌ലി ജയത്തിലെത്തിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ തോറ്റുവെങ്കിലും 25 റണ്‍സുമായി കോഹ്‌ലിയുടെ പ്രകടനം മുന്നിട്ടു നിന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :