അഭിറാം മനോഹർ|
Last Updated:
ശനി, 13 ഫെബ്രുവരി 2021 (17:35 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കോലിക്ക് നാണക്കേടിന്റെ റെക്കോർഡ്. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ അഞ്ച് പന്ത് മാത്രം നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്.
ഇത് പതിനൊന്നാം തവണയാണ് ടെസ്റ്റിൽ കോലി റൺസൊന്നുമെടുക്കാതെ പുറത്താകുന്നത്. ഇതോടെ നിലവിൽ സജീവമായുള്ള ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്തായ താരം കോലിയായി. മാത്രമല്ല ഇന്ത്യൻ ക്യാപ്റ്റനായ ശേഷം ഇത് ഏഴാം തവണയാണ് കോലി പൂജത്തിന് പുറത്താകുന്നത്. എംഎസ് ധോണിയും ക്യാപ്റ്റനെന്ന നിലയിൽ ഏഴ് തവണ പുറത്തായിട്ടുണ്ട്.
അതേസമയം . ടെസ്റ്റ് കരിയറില്‍ ആദ്യായിട്ടാണ് കോലിയെ ഒരു സ്പിന്നര്‍ പൂജ്യത്തിന് പുറത്താക്കുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.അതേസമയം എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്മാരിൽ എംഎസ് ധോണിയെ കോലി മറികടന്നു.ധോണിയുടെ അക്കൗണ്ടില്‍ 11 എണ്ണമാണുള്ളത്. കോലി 12 തവണയാണ് ക്യാപ്റ്റനെന്ന നിലയിൽ പൂജ്യത്തിന് പുറത്തായത്. 13 തവണ പൂജ്യത്തിന് പുറത്തായി സൗരവ് ഗാംഗുലിയാണ് കോലിക്ക് മുന്നിലുള്ളത്.