പിറന്നാള്‍ ആഘോഷിക്കാന്‍ കോഹ്‌ലി തിരഞ്ഞെടുത്ത സ്ഥലം സൂപ്പറാണ്; അനുഷ്‌കയുടെ ട്വീറ്റ് വൈറലാകുന്നു!

പിറന്നാള്‍ ആഘോഷിക്കാന്‍ കോഹ്‌ലി തിരഞ്ഞെടുത്ത സ്ഥലം സൂപ്പറാണ്; അനുഷ്‌കയുടെ ട്വീറ്റ് വൈറലാകുന്നു!

  anushka sharma , virat kohli , team india , അനുഷ്‌ക ശര്‍മ്മ , ഇന്ത്യന്‍ ക്രിക്കറ്റ് , വിരാട് കോഹ്‌ലി , ആത്മബോധ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 5 നവം‌ബര്‍ 2018 (12:36 IST)
മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് ആശംസയുമായി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ.

കോഹ്‌ലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു അനുഷ്‌കയുടെ ട്വീറ്റ്. ആയിരക്കണക്കിന് ലൈക്കുകളാണ് ഇതിനു ലഭിച്ചത്.

പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അനുഷ്‌കയ്‌ക്കൊപ്പം ഹരിദ്വാറിലാണ് കോഹ്‌ലി ഇപ്പോഴുള്ളത്. ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച രാത്രിയില്‍ ഇരുവരും എത്തിയിരുന്നു.
നരേന്ദ്രനഗറിലുള്ള അനന്ദ ഹോട്ടലിലാണ് ഇരുവരുമുള്ളത്. നവംബര്‍ ഏഴു വരെ ഇരുവരും ഇവിടെ തങ്ങും.

അനുഷ്‌കയുടെ കുടുംബത്തിന്റെ ആത്മീയ ഗുരുവായ മഹാരാജ് ആനന്ദ് ബാബയുടെ നയിക്കുന്ന ആനന്ദ് ദാം ആത്മബോധ് ആശ്രമം ഇരുവരും സന്ദര്‍ശിക്കും.

കോഹ്‌ലിയുമായുള്ള വിവാഹത്തിനു മുമ്പ് കഴിഞ്ഞ ഡിസംബറില്‍ അനുഷ് ശര്‍മ്മ ഈ ആശ്രമത്തിലെത്തി ഗുരുവിനെ സന്ദര്‍ശിച്ചിരുന്നു. ഇറ്റലിയില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ ആനന്ദ് ബാബയും പങ്കെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :