നെല്‍വിന്‍ വില്‍സണ്‍|
Last Modified ചൊവ്വ, 1 ജൂണ്‍ 2021 (09:29 IST)
ഇന്ത്യന്‍ നായകന് വിരാട് കോലിയുടെ ആരോഗ്യരഹസ്യം അദ്ദേഹത്തിന്റെ ഭക്ഷണക്രമം തന്നെയാണ്. ക്രിക്കറ്റിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും കോലി തയ്യാറാണ്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഒഴിവാക്കിയാണ് താരം ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്നത്. വീഗന്‍ ആണെങ്കിലും കോലി മുട്ട കഴിക്കും! ഇത് വീഗന്‍ ആരാധകരെ പോലും അസ്വസ്ഥരാക്കി. ഈയടുത്ത് ഇന്‍സ്റ്റഗ്രാമിലാണ് തന്റെ ഭക്ഷണ മെനുവില്‍ മുട്ടയും ഉണ്ടെന്ന കാര്യം കോലി വെളിപ്പെടുത്തിയത്.
വീഗന്‍ ആയ ഒരാള്‍ മുട്ട കഴിക്കുന്നത് ശരിയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. വീഗന്‍ ആയവര്‍ പാല്, മുട്ട എന്നിവ കഴിക്കാന്‍ പാടില്ലെന്നാണ് വലിയൊരു വിഭാഗം വീഗന്‍ ആരാധകരും കോലിയോട് പറയുന്നത്. ക്വാറന്റൈന് ഡയറ്റിന്റെ ഭാഗമായി താന്‍ മുട്ട കഴിച്ചിരുന്നു എന്നാണ് കോലിയുടെ വെളിപ്പെടുത്തല്‍.
2018 മുതലാണ് കോലി നോണ്‍ വെജ് ഭക്ഷണം ഉപേക്ഷിച്ച് പൂര്‍ണമായും വീഗന്‍ ആയത്. ഫിറ്റ്നെസ് നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു താരത്തിന്റെ ഈ തീരുമാനം.