വിരാട് കോലി ഞങ്ങളുടെ മൂന്നാം ഓപ്പണറാണ്; നയം വ്യക്തമാക്കി രോഹിത് ശര്‍മ

ട്വന്റി 20 ലോകകപ്പില്‍ കോലിയെ ഓപ്പണര്‍ റോളിലും കണ്ടേക്കാമെന്ന സൂചനയാണ് രോഹിത് നല്‍കിയത്

രേണുക വേണു| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (08:25 IST)
മുന്‍ നായകന്‍ വിരാട് കോലിയെ ട്വന്റി 20 ക്രിക്കറ്റില്‍ ഓപ്പണറായി പരീക്ഷിക്കുമെന്ന് സൂചന നല്‍കി നായകന്‍ രോഹിത് ശര്‍മ. കോലി ഇന്ത്യയുടെ മൂന്നാം ഓപ്പണര്‍ ഓപ്ഷനാണെന്ന് രോഹിത് പറഞ്ഞു. ട്വന്റി 20 ലോകകപ്പില്‍ കോലിയെ ഓപ്പണര്‍ റോളിലും കണ്ടേക്കാമെന്ന സൂചനയാണ് രോഹിത് നല്‍കിയത്.

' ഇങ്ങനെയൊരു സാധ്യതയും ഞങ്ങള്‍ക്ക് മുന്നിലുണ്ട്. ട്വന്റി 20 ലോകകപ്പ് പോലൊരു ടൂര്‍ണമെന്റിന് പോകുമ്പോള്‍ ഇത്തരത്തിലൊരു അനായാസത ടീമിന് വേണം. മൂന്നാം ഓപ്പണര്‍ എന്ന നിലയില്‍ വേറെ ആരെയും ഞങ്ങള്‍ എടുക്കാത്തതിനാല്‍ തീര്‍ച്ചയായും കോലി ഞങ്ങളുടെ ഓപ്പണര്‍ ഓപ്ഷനാണ്. അദ്ദേഹം ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിക്ക് വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ഓപ്പണര്‍ വേഷത്തില്‍ നന്നായി തിളങ്ങിയിട്ടുമുണ്ട്. രാഹുല്‍ ദ്രാവിഡുമായി ഞാന്‍ ഇതേ കുറിച്ച് സംസാരിച്ചു. ഏതാനും കളികളില്‍ വിരാടിനെ ഓപ്പണറായി പരീക്ഷിക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ നമ്മള്‍ അത് കണ്ടതുമാണ്. ഞങ്ങള്‍ അതില്‍ സന്തുഷ്ടരാണ്,' രോഹിത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :