രേണുക വേണു|
Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (15:24 IST)
ലീഡ്‌സ് ടെസ്റ്റില്‍ ഓപ്പറേഷന്‍ 'ബി'യുമായി ഇന്ത്യന്‍ ടീം. ഇംഗ്ലണ്ടിനെതിരെ എന്ത് തന്ത്രം പ്രയോഗിക്കണമെന്ന് ടീം അംഗങ്ങള്‍ക്ക് കോലിയുടെ ഉപദേശം. ആദ്യ ഇന്നിങ്‌സ് നിര്‍ണായകമാണെന്നും ആദ്യ ഇന്നിങ്‌സിലെ സ്‌കോര്‍ ആയിരിക്കും കളിയുടെ ഗതി നിര്‍ണയിക്കുകയെന്നും കോലി ടീം അംഗങ്ങള്‍ക്ക് ഉപദേശം നല്‍കി. ആദ്യ ഇന്നിങ്‌സില്‍ അതീവ ശ്രദ്ധയോടെ കളിക്കണമെന്നും പരമാവധി റണ്‍ സ്‌കോര്‍ ചെയ്യണമെന്നുമാണ് കോലിയുടെ ഉപദേശം. ഓപ്പണര്‍മാര്‍ക്ക് ബാറ്റ് ചെയ്യാന്‍ അല്‍പ്പം പ്രയാസമായിരിക്കുമെന്ന് ടോസിന് ശേഷം കോലി പറഞ്ഞു.