Virat Kohli fined: 'തൊട്ടുകളിയൊന്നും വേണ്ട'; കോലിക്ക് പിഴ ചുമത്തി ഐസിസി

ഉചിതമല്ലാത്ത രീതിയില്‍ ശാരീരിക സമ്പര്‍ക്കം ക്രിക്കറ്റില്‍ അനുവദിച്ചിട്ടില്ല

Virat Kohli Fined
രേണുക വേണു| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2024 (14:38 IST)
Virat Kohli Fined

Virat Kohli: ഇന്ത്യന്‍ താരം വിരാട് കോലിക്ക് പിഴ. മെല്‍ബണ്‍ ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ താരം സാം കൊണ്‍സ്റ്റാസിനോടു അപമര്യാദയായി പെരുമാറിയതിനാണ് മാച്ച് ഫീയുടെ 20 ശതമാനം കോലി പിഴ അടയ്‌ക്കേണ്ടത്. ഒരു ഡീമെറിറ്റ് പോയിന്റും കോലിക്ക് ചുമത്തിയിട്ടുണ്ട്.

ഉചിതമല്ലാത്ത രീതിയില്‍ ശാരീരിക സമ്പര്‍ക്കം ക്രിക്കറ്റില്‍ അനുവദിച്ചിട്ടില്ല. കളിക്കിടെ കൊണ്‍സ്റ്റാസിന്റെ ദേഹത്ത് കോലി ഷോള്‍ഡര്‍ കൊണ്ട് തട്ടിയത് അനുചിതമായെന്ന് ഐസിസിക്ക് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാച്ച് ഫീയുടെ 20 ശതമാനം കോലിക്ക് പിഴ ചുമത്തിയത്.

അരങ്ങേറ്റക്കാരനായ 19 വയസുള്ള കൊണ്‍സ്റ്റാസിനെ പ്രകോപിപ്പിക്കാനാണ് മത്സരത്തിനിടെ കോലി ശ്രമിച്ചത്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ പത്താം ഓവറിലാണ് കോലി കൊണ്‍സ്റ്റാസിന്റെ അടുത്തെത്തി ഷോള്‍ഡര്‍ കൊണ്ട് ഇടിച്ചത്. പിന്നീട് ഇരുവരും തമ്മില്‍ സംസാരവുമുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :