വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 3 ഏപ്രില്‍ 2020 (13:09 IST)
ന്യൂഡല്‍ഹി: ഗ്രൗണ്ടിൽ ആക്രമണോത്സുകനായ ബറ്റ്സ്മാനും ഫീൽഡറുമാണ് വിരട് കോഹ്ലി. ആ കഴിവ് തന്നെയാണ് അദേഹത്തെ ഇന്ത്യൻ ടീമിന്റെ നായക പദവിയിൽ എത്തിച്ചത്. ക്യാപ്ൻ സ്ഥാനത്തെത്തുമ്പോൾ കളിക്കളത്തിൽ പല താരങ്ങളുടെയും പെരുമാറ്റ രീതിയിൽ മാറ്റം വരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ക്യാപ്റ്റനാകുമ്പോൾ അത്തരത്തിൽ പെരുമാറ്റത്തിൽ മാറ്റം വരുത്തേണ്ട കാര്യമില്ല എന്നാണ് ഇന്ത്യൻ നായകന്റെ അഭിപ്രായം.
'ധോണിയുടെ ക്യാപ്റ്റസിയ്ക്ക് കീഴില്‍ കളിക്കുമ്പോഴും ഞാന്‍ ഇതുപോലെ തന്നെയായിരുന്നു. ക്യാപ്റ്റനായതു കൊണ്ട് പെരുമാറ്റത്തിൽ മാറ്റം വരുത്തണം എന്നെനിക്ക് തോന്നുന്നില്ല. വേറെരു രീതിയിലും എനിക്ക് കളിയ്ക്കാന്‍ സാധിക്കില്ല. ആ തോന്നല്‍ എന്ന് ഇല്ലാതാകുന്നുവോ അന്ന് ഞാൻ ക്യാപ്റ്റൻ പദവി ഒഴിയും. എന്നെ സംബന്ധിച്ചിടത്തോളം ടീമിന്റെ വിജയത്തിന് ആവശ്യമായ സംഭാവനകള്‍ നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം.
ആ മാനസികാവസ്ഥ ഒരിക്കലും മാറ്റംവരില്ല. ആളുകൾ പലതും പറയും. അതൊതുന്നും ചെവിക്കൊള്ളാതെ നമ്മൂടെ മുന്നിലുള്ള അവസരങ്ങളെ നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്', മുൻ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റ് ഷോയിലാണ് കോഹ്ലി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.