അഭിറാം മനോഹർ|
Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (14:11 IST)
ടി20 ക്രിക്കറ്റിനൊത്ത ഇന്നിങ്സ് ആയിരുന്നില്ലെങ്കിലും ഇന്ത്യൻ താരമായ വിരാട് കോലി തൻ്റെ പഴയ ഫോമിലേക്ക് തിരികെ വരുന്നതിൻ്റെ സൂചനയായിരുന്നു ഇന്നലെ ഹോങ്ങ്കോങ്ങിനെതിരായ മത്സരത്തിൽ കാണാനായത്. 44 പന്തിൽ നിന്നും 59 റൺസുമായി പുറത്താകാതെ നിന്ന കോലി ഇന്നലത്തെ അർധസെഞ്ചുറിയോടെ ഒരു റെക്കോർഡ് നേട്ടവും സ്വന്തമാക്കി.
ടി20 ക്രിക്കറ്റിൽ ഏറ്റവുമധികം അർധസെഞ്ചുറി നേട്ടത്തിനൊപ്പമാണ് കോലിയെത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് കോലിയ്ക്കൊപ്പമുള്ളത്. ഇരുവർക്കും 31 അർധസെഞ്ചുറികളാണ് ടി20യിലുള്ളത്. 126 ഇന്നിങ്ങ്സുകളിലാണ് രോഹിത്തിൻ്റെ നേട്ടം. അതേസമയം 93 ഇന്നിങ്ങ്സുകളിൽ നിന്നാണ് കോലിയുടെ നേട്ടം.
അതേസമയം ഇന്ത്യൻ താരങ്ങൾക്ക് വെല്ലുവിളിയായി പാക് താരമായ ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്. 70 ഇന്നിങ്ങ്സിൽ നിന്ന് 27 അർധസെഞ്ചുറികളാണ് ബാബർ നേടിയത്. 91 ഇന്നിങ്ങ്സുകളിൽ നിന്ന് 23 അർധസെഞ്ചുറിയുമായി ഓസീസ് താരമായ ഡേവിഡ് വാർണറാണ് മൂന്നാം സ്ഥാനത്ത്.