രേണുക വേണു|
Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (11:10 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പുറത്തായതിനു പിന്നാലെ കോപാകുലനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 31 ബോളില്‍ നിന്ന് നാല് ഫോറുകള്‍ അടക്കം 20 റണ്‍സ് നേടിയാണ് കോലി പുറത്തായത്. ഇതിനു പിന്നാലെ ഡ്രസിങ് റൂമിലെത്തിയ കോലി അസ്വസ്ഥനായി. ഡ്രസിങ് റൂമിലെത്തിയ കോലി തന്റെ കൈയിലുണ്ടായിരുന്ന ടിഷ്യു പേപ്പറും ടവലും വലിച്ചെറിഞ്ഞു.
സാം കറാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. 2019 ന് ശേഷം ഒരു സെഞ്ചുറി പോലും നേടാന്‍ സാധിക്കാത്തതില്‍ കോലി ഏറെ വിമര്‍ശനങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് തുടര്‍ച്ചയായി ഇന്ത്യന്‍ നായകന്റെ മോശം ഇന്നിങ്‌സുകള്‍ ആരാധകരെയും നിരാശപ്പെടുത്തുന്നത്.