സിമ്മണ്‍‌സ് ഇന്ത്യയെ തരിപ്പണമാക്കുമ്പോള്‍ കോഹ്‌ലി എന്തിനാണ് നൃത്തം ചെയ്‌തത് ?; ഇന്ത്യ- വിന്‍ഡീസ് സെമിഫൈനലില്‍ ബൌണ്ടറി ലൈനില്‍ സംഭവിച്ചത് എന്തെന്ന് ധോണിക്കറിയില്ല- വിഡിയോ കാണാം

സെക്കന്റുകള്‍ മാത്രമാണ് കോഹ്‌ലി നൃത്തം ചെയ്‌തത്

വിരാട് കോഹ്‌ലി , ട്വന്റി-20 ലോകകപ്പ് , അനുഷ്‌കാ ശര്‍മ , ക്രിക്കറ്റ് , കോഹ്‌ലി ഡാന്‍‌സ്
ന്യൂഡല്‍ഹി| jibin| Last Modified ശനി, 9 ഏപ്രില്‍ 2016 (16:04 IST)
ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ട്വന്റി-20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മുന്‍കാമുകിയായ അനുഷ്‌കാ ശര്‍മയുമായുള്ള കൂടിക്കാഴ്‌ചവരെ അദ്ദേഹത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ സഹായിച്ചു. ലോകകപ്പില്‍ ഇന്ത്യയെ സെമിയില്‍വരെ എത്തിച്ച വിരാടിന്റെ തകര്‍പ്പന്‍ പ്രകടനം ലോകശ്രദ്ധയാകര്‍ഷിച്ചു.

സെമിഫൈനലില്‍ വെസ്‌റ്റ് ഇന്‍ഡീസില്‍ നിന്ന് തോല്‍‌വി ഏറ്റുവാങ്ങിയപ്പോഴും കോഹ്‌ലിയുടെ പ്രകടനം ക്രിക്കറ്റില്‍ നിറഞ്ഞു നിന്നു. സെമിയില്‍ ബാറ്റിംഗിലെ വെടിക്കെട്ടിന് ശേഷം ഫീല്‍ഡിംഗിന് എത്തിയ കോഹ്‌ലി ബൌണ്ടറി ലൈനില്‍ ആരാധകരെ നോക്കി നൃത്തം ചെയ്‌ത സംഭവമാണ് ഇന്ന് വാര്‍ത്തയായിരിക്കുന്നത്.

ഇന്ത്യയുടെ ജയത്തിനായി ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കു നേരെ സെക്കന്റുകള്‍ മാത്രമാണ് അദ്ദേഹം നൃത്തം ചെയ്‌തത്. കാമറ കണ്ണുകള്‍ ഈ ദൃശ്യം പകര്‍ത്തിയില്ലെങ്കിലും ഗ്യാലറിയിലിരുന്ന മഹാക്ക് ജയിന്‍ എന്നയാള്‍ ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിരുന്നു. അദ്ദേഹം തന്നെയാണ് ഇത് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്.

മത്സരത്തില്‍ കോഹ്‌ലി പുറത്താകാതെ 89 റണ്‍ നേടിയെങ്കിലും വിന്‍ഡീസ് ജയിച്ചിരുന്നു. പിന്നീട് ഫൈനലില്‍ ഇംഗ്ലണ്ടിനെയും
പരാജയപ്പെടുത്തിയ വിന്‍ഡീസ് ട്വന്റി-20 കിരീടം സ്വന്തമാക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :